പാല്‍ഘര്‍ ജില്ലയിലെ ദഹാനുവില്‍ ചേര്‍ന്ന പ്രതിഷേധ ധര്‍ണയില്‍ മൂവായിരത്തിലധികം പേര്‍ അണിനിരന്നു. മുംബൈയില്‍ കിസാന്‍ ലോങ്ങ് മാര്‍ച്ചിന് അനുമതി നിഷേധിച്ച സാഹചര്യത്തിലാണ് മഹാരാഷ്ട്രയില്‍ താലൂക്ക് അടിസ്ഥാനത്തില്‍ കര്‍ഷകരും തൊഴിലാളികളും വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇന്ന് പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചത്.
നവംബര്‍ 28 ന് കിസാന്‍ സഭ, സിന്ധ്കാരി സംഗന്തന്‍, സി. ഐ. ടി.യു, ജന്‍വാദി മഹിളാ സംഗന്തന്‍, ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ പാല്‍ഘര്‍ ജില്ലയിലെ ദഹാനു പ്രവിശ്യാ ഓഫീസ് അങ്കണത്തിലാണ് ധര്‍ണ സംഘടിപ്പിച്ചത്. മഹാരാഷ്ട്രയുടെ വിവിധ ജില്ലകളില്‍ നടന്ന പ്രതിഷേധ ധര്‍ണയില്‍ സ്ത്രീകളുടെയും യുവാക്കളുടെയും സജീവ പങ്കാളിത്തം ശ്രദ്ധേയമായി. പ്രാദേശിക ആവശ്യങ്ങള്‍ അംഗീകരിക്കുകയും യാഥാര്‍ത്ഥ്യമായി നടപ്പാക്കുകയും ചെയ്യുന്നത് വരെ ഈ സമരം തുടരുമെന്ന് കിസാന്‍ സഭ ദേശീയ അധ്യക്ഷന്‍ ഡോ. അശോക് ധാവളെ പ്രഖ്യാപിച്ചു.
READ ALSO:പരിമിതികളെ അതിജീവിച്ച് തന്റെ പ്രിയ നേതാവിനെ കാണാന്‍ വേങ്ങരയിലെ വേദിയിലെത്തി സീനത്ത്
ദേശവ്യാപകമായ പ്രശ്നങ്ങള്‍ക്കൊപ്പം ഭൂമി, വനാവകാശം, റേഷന്‍, വൈദ്യുതി, വെള്ളം, തൊഴില്‍ തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ. ദഹാനു താലൂക്കിനെ നശിപ്പിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദിഷ്ട തുറുമുഖ വിപുലീകരണം റദ്ദാക്കണമെന്നായിരുന്നു ജനങ്ങളുടെ മറ്റൊരു ആവശ്യം. ഡോ. അശോക് ധാവളെ കൂടാതെ സി പി ഐ (എം) എംഎല്‍എ വിനോദ് നിക്കോളെ, ബ്രയാന്‍ ലോബോ, മധു ധോഡി, ലാനി ദൗദ, ചന്ദ്രകാന്ത് ഘോര്‍ഖാന തുടങ്ങി നിരവധി പേര്‍ ധര്‍ണക്ക് നേതൃത്വം നല്‍കി.
READ ALSO:കേരളത്തിന് കേന്ദ്ര സഹായത്തിന്റെ കുടിശ്ശിക ഇല്ലായെന്ന കേന്ദ്രധനമന്ത്രിയുടെ വാദം കള്ളം: തോമസ് ഐസക്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here