ഗാസയിൽ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട്‌ അമേരിക്കയിൽ വൻ പ്രതിഷേധം

ഇസ്രായേൽ അധിനിവേശ ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട്‌ അമേരിക്കയിൽ വൻ പ്രതിഷേധം. പലസ്‌തീൻ അനുകൂല പ്രതിഷേധക്കാർ തടസപ്പെടുത്തി തിങ്കളാഴ്‌ച സൗത്ത്‌ കരോലിനയിൽ പ്രസിഡന്റ്‌ ജോ ബൈഡന്റെ പ്രസംഗം. ഇമ്മാനുവൽ ആഫ്രിക്കൻ മെത്തഡിസ്റ്റ് എപ്പിസ്‌കോപ്പൽ പള്ളിയിൽ സംസാരിക്കുകയായിരുന്നു ബൈഡൻ. പ്രതിഷേധക്കാർ ഗാസയിൽ ഉടൻ വെടിനിർത്തൽ വേണമെന്ന്‌ ആവശ്യപ്പെട്ടു. ജ്യൂയിഷ് വോയ്‌സ് ഫോർ പീസ് അടക്കമുള്ള സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

ALSO READ: ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്‌ബുള്ള കമാൻഡർ കൊല്ലപ്പെട്ടു

തിങ്കളാഴ്‌ച പലസ്‌തീൻ അനുകൂല പ്രതിഷേധക്കാർ ന്യൂയോർക്കിൽ വ്യാപകമായി ഉപരോധം സംഘടിപ്പിച്ചിരുന്നു. ന്യൂയോർക്കിൽ ബ്രൂക്ലിൻ, മാൻഹട്ടൻ, വില്യംസ്ബർഗ് പാലങ്ങളിലേക്കുള്ള പ്രവേശന കവാടങ്ങളിലും ന്യൂയോർക്ക് നഗരത്തെ ന്യൂജേഴ്‌സിയുമായി ബന്ധിപ്പിക്കുന്ന ഹോളണ്ട് തുരങ്കത്തിലും കുത്തിയിരിപ്പ്‌ നടത്തി. ഗാസയിൽ ഉടൻ വെടിനിർത്തുക, ഇസ്രയേൽ അധിനിവേശം അവസാനിപ്പിക്കുക തുടങ്ങിയ ബാനറുകളും പ്രതിഷേധക്കാർ ഉയർത്തി. 325 പേരെയാണ് അറസ്റ്റ്‌ ചെയ്‌തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News