താനൂരില്‍ നടന്ന നവകേരള സദസിലും വന്‍ജനപങ്കാളിത്തമാണുണ്ടായത്. സദസിലുണ്ടായിരുന്നതിലും മൂന്നിരട്ടി ആളുകളാണ് പുറത്ത് തടിച്ചുകൂടിയത്. പുറത്തുള്ള പകുതിയോളം പേര്‍ക്ക് ഇരിപ്പിടം ഒരുക്കാന്‍ സംഘാടകര്‍ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍, സംഘാടകര്‍ പ്രതീക്ഷിച്ചതിലും അധികം ആളുകള്‍ ഇവിടേക്ക് ഒഴുകിയെത്തിയതിനാല്‍ ഇരിപ്പിടം തികയാതെ പലര്‍ക്കും നില്‍ക്കേണ്ടിവന്നു.
ALSO READ | സി.എ.എ നടപ്പാക്കില്ലെന്ന് ഉറപ്പിച്ചുപറഞ്ഞ ഒരേയൊരു സംസ്ഥാനം കേരളമാണ്: മുഖ്യമന്ത്രി
ഇരിപ്പിടമില്ലെങ്കിലും ആളുകള്‍ ആവേശം ഒട്ടും ചോരാതെയാണ് നവകേരള സദസ് നടക്കുന്ന പരിസരത്ത് നിലയുറപ്പിച്ചത്. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും പ്രസംഗം ശ്രദ്ധാപൂര്‍വമാണ് ജനം ശ്രവിച്ചത്. നവകേരള സദസ്, താനൂരിലെ ഉണ്യാല്‍ ഫിഷറീസ് സ്റ്റേഡിയത്തിയത്തില്‍ വൈകിട്ട് ആറിനായിരുന്നു. താനൂരിന് പുറമെ പൊന്നാനി, തവനൂര്‍, തിരൂര്‍, എന്നീ മണ്ഡലങ്ങളിലാണ് സദസ് നടന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here