ദേശീയപാത കേന്ദ്രീകരിച്ച് അന്യസംസ്ഥാനങ്ങളിലുള്‍പ്പെടെ വന്‍ കൊള്ളകള്‍ നടത്തിവന്നിരുന്ന 5 അംഗ മലയാളി സംഘം പൊലീസ് പിടിയില്‍

ദേശീയപാതകള്‍ കേന്ദ്രീകരിച്ച് അന്യസംസ്ഥാനങ്ങളില്‍ വന്‍ കൊള്ളകള്‍ നടത്താറുള്ള മലയാളി സംഘം പൊലീസ് പിടിയില്‍. ഗുജറാത്തിലെ രാജ്‌കോട്ട് സ്വദേശിയായ വ്യവസായിയുടെ കാര്‍ ആക്രമിച്ച് 73 ലക്ഷം രൂപ കൊള്ളയടിച്ച കേസിലാണ് അറസ്റ്റ്. സംഭവത്തില്‍ അതിരപ്പിള്ളി കണ്ണന്‍കുഴി മുല്ലശ്ശേരി വീട്ടില്‍ കനകാംബരന്‍ (38), അതിരപ്പിള്ളി വെറ്റിലപ്പാറ ചിത്രക്കുന്നേല്‍ വീട്ടില്‍ സതീശന്‍ (48), ചാലക്കുടി കൊന്നക്കുഴി സ്വദേശിയും പാലക്കാട് കിഴക്കഞ്ചേരിയിലെ താമസക്കാരനുമായ ഏരുവീട്ടില്‍ ജിനു എന്ന ജിനീഷ് (41), അതിരപ്പിള്ളി വെറ്റിലപ്പാറ ചക്കന്തറ ക്ഷേത്രത്തിനു സമീപം പുത്തനമ്പൂക്കന്‍ വീട്ടില്‍ അജോ (42), പാലക്കാട് വടക്കഞ്ചേരി കമ്മാന്തറ സ്വദേശി ഫൈസല്‍ (34) എന്നിവരെ ചാലക്കുടി ഡിവൈഎസ്പി കെ. സുമേഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തു.

ALSO READ: താനഭിമാനിച്ചിരുന്ന സ്‌കൂള്‍ അങ്കണത്തിലേക്ക് ഒരിക്കല്‍കൂടി ഉണ്ണി മാഷെത്തി, സങ്കടം നിറഞ്ഞ കാഴ്ചകളില്‍ തട്ടി പിന്നെ തളര്‍ന്നിരുന്നു…

മുംബൈ പല്‍ഘാര്‍ സിബിസിഐഡിയ്ക്കു വേണ്ടിയാണ് ചാലക്കുടി പോലീസ് പ്രതികളെ പിടികൂടിയത്. ഇക്കഴിഞ്ഞ ജൂലായ് 10ന് രാജ്‌കോട്ടില്‍ നിന്നും മുംബൈയിലേക്ക് വരുകയായിരുന്ന വ്യവസായി റഫീഖ്ഭായി സെയ്തിന്റെ കാറാണ് പ്രതികള്‍ ആക്രമിച്ചത്. മൂന്നു കാറുകളിലായി എത്തിയ സംഘം കാര്‍ തടയുകയും തുടര്‍ന്ന് യാത്രികനെ മര്‍ദ്ദിച്ച് പുറത്തിറക്കിയ ശേഷം പണം ഉള്‍പ്പെടെ വാഹനം തട്ടിക്കൊണ്ടുപോയി മുംബൈയ്ക്കു സമീപത്തെ വിക്രംഘട്ട് എന്ന സ്ഥലത്ത് ഉപേക്ഷിക്കുകയുമായിരുന്നു. സംഭവത്തില്‍ തുടര്‍ന്ന് കേസെടുത്ത മുംബൈ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പിന്തുടര്‍ന്ന് വാഹനങ്ങള്‍ തിരിച്ചറിഞ്ഞെങ്കിലും അവയ്ക്ക് വ്യാജ നമ്പറുകളായിരുന്നു. തുടര്‍ന്ന് ഹൈവേയില്‍ കൊള്ള നടത്തുന്ന സംഘങ്ങള്‍ കേന്ദ്രീകരിച്ചായി അന്വേഷണം. അങ്ങനെയാണ് തൃശ്ശൂര്‍ ജില്ല കേന്ദ്രീകരിച്ചുള്ള സംഘത്തിലേക്ക് അന്വേഷണ സംഘമെത്തുന്നത്. മുംബൈ പൊലീസിന്റെ സിബിസിഐഡി സംഘം ടോള്‍പ്ലാസയിലെ സിസിടിവി ദൃശ്യങ്ങള്‍ ചാലക്കുടി പൊലീസിനെ കാണിച്ചതോടെ പ്രതികളെ തിരിച്ചറിയാന്‍ കഴിഞ്ഞു. തുടര്‍ന്നാണ് ചാലക്കുടി ഡിവൈഎസ്പിയുടെ സ്‌ക്വാഡ് പ്രതികളെ പിടികൂടുന്നത്. പ്രതികളെ മുംബൈ പൊലീസിന് കൈമാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News