കോഴിക്കോട് ഫറോക്കിൽ പൂട്ട് തകർത്ത് വൻ മോഷണം; 16 പവൻ സ്വർണ്ണം മോഷണം പോയി

കോഴിക്കോട് ഫറോക്കിൽ വീടിന്റെ പൂട്ട് തകർത്ത് വൻ മോഷണം. 16 പവൻ സ്വർണ്ണമാണ് മോഷണം പോയി. ഇന്നലെ രാത്രിയിലാണ് സംഭവം. വീടിന്റെ പൂട്ട് തകർത്താണ് മോഷ്ടാവ് ഉള്ളിൽ കടന്നത്. ഇന്ന് രാവിലെയാണ് വീട്ടുകാർ പൂട്ട് തകർത്ത് മോഷണം നടന്നതായി മനസ്സിലാക്കുന്നത്.

also read; കോക്ലിയര്‍ ഇപ്ലാന്റേഷന്‍ അപ്ഗ്രഡേഷന് വേണ്ട തുക അനുവദിച്ചു

ഫറോക്ക് കുറ്റിക്കാട് അബ്ദുൽ ലത്തീഫിന്റെ വീട്ടിൽ നിന്നാണ് സ്വർണം മോഷണം പോയത്. ഇവർ പൊലീസിൽ ഉടൻ തന്നെ വിവരമറിയിച്ചു. ഫറോക്ക് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കേസ് എടുത്തിട്ടുണ്ട്.

also read; ഉത്തരേന്ത്യയിൽ മഴ കനക്കുന്നു; ഗുജറാത്തിൽ പ്രളയ സമാന സാഹചര്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration