മഹാരാഷ്ട്രയിൽ മഹായുതി സഖ്യ സർക്കാരിൻ്റെ സത്യപ്രതിജ്ഞയ്ക്കിടെ വൻ മോഷണം. ബിജെപി നേതൃത്വം നൽകുന്ന സർക്കാരിൻ്റെ സത്യപ്രതിജ്ഞയ്ക്കിടെ 12 ലക്ഷം രൂപയോളം വിലമതിക്കുന്ന വിവിധ വസ്തുക്കളാണ് മോഷണം പോയത്. സ്വർണമാലകളും മൊബൈൽഫോണും പഴ്സുകളും അടക്കമാണ് മോഷണം പോയത്.
ചടങ്ങിനിടെ രണ്ടാം നമ്പർ ഗേറ്റ് വഴി ആളുകൾ പുറത്തിറങ്ങുമ്പോഴാണ് മോഷണം നടന്നിരിക്കുന്നതെന്നാണ് പൊലീസ് റിപ്പോർട്ട് ചെയ്യുന്നത്. ചടങ്ങിനിടെ വലിയ ജനത്തിരക്കായിരുന്നു ഗേറ്റിനു സമീപം അനുഭവപ്പെട്ടിരുന്നത്. ഈ സാഹചര്യം മുതലാക്കിയാണ് മോഷ്ടാക്കൾ ചടങ്ങിനെത്തിയവരുടെ പഴ്സുകളും സ്വർണമാലകളും മൊബൈലുകളുമടക്കം അടിച്ചു മാറ്റിയത്.
ALSO READ: സിറിയൻ പ്രസിഡൻ്റ് ബഷാർ അൽ അസദും കുടുംബവും റഷ്യയിൽ, അഭയം നൽകിയത് മാനുഷിക പരിഗണനയാലെന്ന് വിശദീകരണം
സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നിലവില്‍ നടക്കുന്നത്. എന്നാൽ സംഭവത്തോടനുബന്ധിച്ച് ആരെയും ഇതുവരെ പിടികൂടിയിട്ടില്ല. മുംബൈയിലെ ആസാദ് മൈതാനിയിൽ ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സത്യപ്രതിജ്ഞ നടന്നത്.
രാഷ്ട്രീയ, സിനിമാ, വ്യവസായ മേഖലയില്‍ നിന്നുള്ള നിരവധി പേര്‍ പങ്കെടുത്ത ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ധനമന്ത്രി നിര്‍മലാ സീതാരാമന്‍, ബിജപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ, രാജ്‌നാഥ് സിങ്, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ എന്നിവരും പങ്കെടുത്തിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here