തിരുവനന്തപുരത്ത് വന്‍ മോഷണം, അടഞ്ഞു കിടന്ന വീട്ടില്‍ നിന്നും 89 പവന്‍ സ്വര്‍ണ്ണം കവര്‍ന്നു

തിരുവനന്തപുരം മണക്കടവില്‍ വന്‍ മോഷണം. പ്രവാസിയായ മണക്കടവ് സ്വദേശി രാമകൃഷ്ണന്റെ വീട്ടില്‍ നിന്നാണ് 89 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയത്. വീട്ടുകാര്‍ ക്ഷേത്രദര്‍ശനത്തിന് പോയപ്പോഴാണ് സംഭവം.

Also Read: മലപ്പുറത്ത് കുടുംബത്തിലെ നാല് പേര്‍ മരിച്ച സംഭവം, കുഞ്ഞിന് ജനിതക രോഗം കണ്ടതിന്‍റെ മനോവിഷമം മൂലമെന്ന് സംശയം

രാമകൃഷ്ണന്‍ ദുബായില്‍ ജോലി ചെയ്യുന്ന ആളാണ്. മകന്റെ ഉപനയനത്തിന്റെ ഭാഗമായി ദുബായില്‍ നിന്നെത്തിയ ഇയാള്‍ ലോക്കറില്‍ നിന്ന് സ്വര്‍ണം എടുത്തിരുന്നു. കഴിഞ്ഞ ദിവസം ആഭരണങ്ങള്‍ വീട്ടില്‍ വച്ച ശേഷം തിരുച്ചന്തൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി പോയിരുന്നു.

ഇന്ന് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയതായി അറിയാന്‍ കഴിഞ്ഞത്. വീടിന്റെ രണ്ടാം നിലയുടെ വാതില്‍ തുറന്നുകിടക്കുന്ന നിലയിലായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News