കഴിഞ്ഞാഴ്ച ഛത്തിസ്ഗഡില്‍ സെപ്റ്റിക്ക് ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മാധ്യപ്രവര്‍ത്തകന്റെ കൊലപാതകത്തിന് പിന്നിലെ ചുരുളഴിയുന്നു. മാധ്യമപ്രവര്‍ത്തകന്‍ മുകേഷ് ചന്ദ്രകറിന്റെ കൊലപാതകത്തിന് ഗൂഡാലോചന നടത്തിയയാളെ ഹൈദരാബാദില്‍ ഞായറാഴ്ച രാത്രി അറസ്റ്റ് ചെയ്തു. ചന്ദ്രകറിന്റെ അകന്ന ബന്ധുവും കോണ്‍ട്രാക്ടറുമായ സുരേഷ് ചന്ദ്രകറാണ് കൊലപാതകത്തിന് പിന്നിലെ സൂത്രധാരന്‍. കൊലപാതകം പുറത്ത് വന്നതോടെ ഇയാള്‍ ഒളിവിലായിരുന്നു.
പ്രതി തന്റെ ഡ്രൈവറിന്റെ ഹൈദരാബാദുള്ള വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഇയാളെ പിടികൂടാന്‍ പൊലീസ് ഇരുന്നൂറോളം സിസിടിവികളും ഏതാണ്ട് മുന്നൂറോളം മൊബൈല്‍ നമ്പറുകളും ട്രേസ് ചെയ്തിരുന്നു. പൊലീസ് പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. നേരത്തെ ഇയാളുടെ നാലു ബാങ്ക് അക്കൗണ്ടുകള്‍ ഫ്രീസ് ചെയ്യുകയും അനധികൃതമായി ഇയാള്‍ നിര്‍മിച്ച നിര്‍മിതി ഇടിച്ച് നിരത്തുകയും ചെയ്തിരുന്നു. ഇയാളുടെ ഭാര്യയെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ALSO READ: പ്രിയങ്ക ഗാന്ധിക്കെതിരായ ലൈംഗികാധിക്ഷേപം; പരാമർശത്തിൽ മാപ്പ് പറഞ്ഞ് ബിജെപി നേതാവ് രമേശ് ബിധുരി
പ്രതിയുടെ ഉടമസ്ഥതയില്‍ ഉള്ള ഒരു ഷെഡിലെ സെപ്റ്റിക്ക് ടാങ്കിലാണ് മുകേഷിന്റെ മൃതദേഹം കണ്ടെത്തിയത്. പുതുവര്‍ഷദിനം ബിജാപൂരിലെ വീട്ടില്‍ നിന്നും പുറപ്പെട്ട മാധ്യമപ്രവര്‍ത്തകനെ പിന്നീട് കാണാതാവുകയായിരുന്നു. കാണാതായതിന് പിന്നാലെ മുകേഷിന്റെ സഹോദരന്‍ യുകേഷ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മുകേഷ് ഭാരമുള്ള വസ്തുകൊണ്ട് ആക്രമിക്കപ്പെട്ടെന്നും തല, നെഞ്ച്, പുറം, വയര്‍ എന്നിവയ്ക്ക് ഗുരുതരമായി പരുക്കേറ്റെന്നും വ്യക്തമായിട്ടുണ്ട്. കൈയിലെ ടാറ്റു വച്ചാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here