ഒഡിഷ ശിശുക്ഷേമ സമിതി ജീവനക്കാരിക്ക് അവധി നിഷേധിച്ചു; ഗർഭസ്ഥ ശിശു മരിച്ചു

Pregnant women Lost Child

ആശുപത്രിയിൽ പോകാൻ ലീവ് നൽകിയില്ല ഒഡിഷയിൽ ശിശുക്ഷേമ സമിതിയിലെ ​ഗർഭിണിയായ ജീവനക്കാരിക്ക് കുഞ്ഞിനെ നഷ്ടപ്പെട്ടതായി പരാതി. യുവതി ഏഴു മാസം ​ഗർഭിണിയായിരുന്നപ്പോഴാണ് സംഭവം നടന്നത്. ജോലി ചെയ്തുകൊണ്ടിരിക്കുന്നതിനിടെ ഓഫീസിൽ വെച്ച് യുവതിക്ക് വേദന അനുഭവപ്പെട്ടു. ആശുപത്രിയിൽ പോകാൻ സഹായം ചോദിച്ച യുവതിക്ക് പക്ഷെ മേലുദ്യോ​ഗസ്ഥ അവധി നിഷേധിക്കുകയായിരുന്നു.

ചൈൽഡ് ഡവലപ്മെന്റ് പ്രോജക്ട് ഓഫീസറായ സ്നേഹലത സാഹോയാണ് യുവതിക്ക് അവധി നിഷേധിച്ചത്. ആശുപത്രിയിലെത്തിക്കാനുള്ള സഹായങ്ങളും ആരും ചെയ്തില്ല.

Also Read: വൻതുക ലാഭം വാഗ്ദാനം ചെയ്ത് ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്, വിദേശ വ്യവസായിക്ക് ഒരു മാസത്തിനിടെ നഷ്ടമായത് 6 കോടിക്കണക്കിന് രൂപ

വേദന വർധിച്ചപ്പോൾ യുവതി വീട്ടുകാരെ വിളിച്ചുവരുത്തുകയായിരുന്നു. വീട്ടുകാരെത്തി യുവതിയെ ആശുപത്രിയിലെത്തിച്ചു. പക്ഷെ അപ്പോഴേക്കും ​ഗർഭസ്ഥ ശിശു മരിച്ചിരുന്നു.

തുടർന്നാണ് യുവതി പരാതി നൽകിയത്. സ്നേഹലത തന്നെ നിരന്തരമായി സമ്മർദ്ദത്തിലാക്കിയിരുന്നുവെന്നും. ഗർഭിണിയായ ശേഷം ബുദ്ധിമുട്ടിക്കുന്നത് വർധിപ്പിച്ചുവെന്നും യുവതി പരാതിയിൽ പറയുന്നു.

സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും പരാതിക്കാരിക്ക് നീതി ലഭ്യമാക്കുമെന്നും ഒഡിഷ സർക്കാർ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News