അനധികൃത ഭൂമി കൈവശം വച്ച കേസ്; ഹാജരാകാൻ സമയം ചോദിച്ച് കുഴൽനാടൻ

അനധികൃത ഭൂമി കൈവശം വച്ച കേസിൽ ഹാജരാകാൻ കൂടുതൽ സമയം ചോദിച്ച് എംഎൽഎ മാത്യു കുഴൽനാടൻ. കേസിൽ ഇന്ന് താലൂക്ക് ഓഫീസിൽ ഹാജരാകാൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇന്ന് ഹാജരാകാൻ കഴിയില്ലെന്നും ഹാജരാകാൻ ഒരു മാസത്തെ സമയം അനുവദിക്കണമെന്നുമാണ് കുഴൽനാടൻ ആവശ്യപ്പെട്ടത്. കെപിസിസി ജാഥയും മറ്റു മീറ്റിങ്ങുകളും ചൂണ്ടിക്കാണിച്ചാണ് സമയം നീട്ടികൊടുക്കാനുള്ള അപേക്ഷ.

Also Read: മുഖ്യമന്ത്രിയും മന്ത്രിമാരും മാർച്ചുമായി സമരവേദിയിൽ; പ്രതിഷേധം ജന്തർ മന്തറിൽ

വിജിലൻസ് നടത്തിയ അന്വേഷണത്തിൽ 50 സെൻ്റ് സർക്കാർ ഭൂമി കൈവശം വച്ചതായി കണ്ടെത്തിയിരുന്നു. ഇക്കാര്യം ശരിവച്ചതോടെയാണ് തുടർനടപടികളുമായി റവന്യു വകുപ്പ് മുന്നോട്ടുപോയത്. തെളിവുകൾ ഹാജരാക്കാൻ കുഴൽനാടന് കഴിഞ്ഞില്ലെങ്കിൽ ഭൂമി ഏറ്റെടുക്കൽ നടപടികളിലേക്ക് റവന്യൂ വകുപ്പ് നീങ്ങുമെന്നാണ് അറിയിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് കൂടുതൽ സമയം ആവശ്യപ്പെട്ടിരിക്കുന്നത്.

Also Read: ‘ കേരളത്തിന് വളരാനുള്ള സാധ്യതകളെ എങ്ങനെയും ഇല്ലാതാക്കാനാണ് എല്ലാപേരും ശ്രമിക്കുന്നത്’: സംസ്ഥാനത്തിന്റെ പ്രതിരോധത്തിൽ പങ്കുചേർന്ന് വിദ്യാർത്ഥികളും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News