മാത്യു കുഴൽനാടന് വൻ തിരിച്ചടി; റിസോർട്ട് ഭൂമിയിലെ സർക്കാർ പുറമ്പോക്ക് ഏറ്റെടുക്കാൻ അനുമതി

മാത്യു കുഴൽനാടന് വൻ തിരിച്ചടി. ചിന്നക്കനാൽ റിസോർട്ട് ഭൂമിയിലെ സർക്കാർ പുറമ്പോക്ക് ഏറ്റെടുക്കാൻ ജില്ലാ കളക്ടറുടെ അനുമതി നൽകി. കയ്യേറ്റം ചൂണ്ടികാണിച്ച് ലാൻഡ് റവന്യു തഹസീൽദാർ നൽകിയ റിപ്പോർട്ട്‌ കളക്ടർ അംഗീകരിച്ചു. പ്രഥമിക നടപടിയുടെ ഭാഗമായി സർവ്വേ പ്രകാരം വില്ലേജ് ഓഫിസറോട് റിപ്പോർട്ട്‌ വാങ്ങും. ഇതിന് ശേഷമാകും കയ്യേറ്റം ഒഴിപ്പിക്കൽ നടപടി ആരംഭിക്കുക. 50 സെന്റ് സർക്കാർ ഭൂമി മാത്യു കുഴൽനാടൻ കയ്യേറി മതിൽ കെട്ടിയെന്നാണ് കണ്ടെത്തൽ.

Also read:ലക്ഷ്വറിയുടെ കാര്യത്തിൽ ഇനി വിട്ടുവീഴ്ചയില്ല; പറന്നുയർന്ന് എയർ ഇന്ത്യയുടെ എയർബസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News