മാത്യു കുഴല്‍നാടന്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയ സംഭവം; വിജിലന്‍സ് കണ്ടെത്തല്‍ ശരിവെച്ച് റവന്യൂ വകുപ്പ്

മാത്യു കുഴല്‍നാടന്‍ സര്‍ക്കാര്‍ ഭൂമിയായ 50 സെന്റ് കൈയേറിയ സംഭവത്തില്‍ വിജിലന്‍സ് കണ്ടെത്തല്‍ ശരിവെച്ച് റവന്യൂ വകുപ്പ്. മാത്യു കുഴല്‍നാടന്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയിട്ടുണ്ടെന്നും മാത്യുവിന്റെ കൈവശം പട്ടയത്തില്‍ ഉള്ളതിനേക്കാള്‍ 50 സെന്റ് ഭൂമി അധികം ഉണ്ടെന്നും റവന്യൂ വകുപ്പ് ശരിവെച്ചു. ഉടുമ്പന്‍ചോല ലാന്‍ഡ് റവന്യൂ തഹസീദാര്‍ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി.

Also Read : “ശശി തരൂരിന്റേതും ഡികെ ശിവകുമാറിന്റേതും ബിജെപി ആശയത്തിനുള്ള പിന്തുണ”: മന്ത്രി മുഹമ്മദ് റിയാസ്

കൈയേറ്റ ഭൂമി തിരികെ പിടിക്കാന്‍ ശുപാര്‍ശ നല്‍കുമെന്ന് വിജിലന്‍സ് ഡിപ്പാര്‍ട്ട്മെന്റും വ്യക്തമാക്കിയിട്ടുണ്ട്. വില്ലേജ് സര്‍വേയര്‍ ഭൂമി അളന്നതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഭൂമിയിലെ കൈയേറ്റം കണ്ടെത്തിയത്.

ഒരേക്കര്‍ 23 സെന്റ് ഭൂമിയാണ് മൂന്ന് ആധാരങ്ങളിലായി മാത്യു കുഴല്‍നാടന്റെ പേരിലുള്ളത്. അധികമായി കൈവശം വച്ചിരിക്കുന്ന ഭൂമിയില്‍ നടപടിക്ക് റിപ്പോര്‍ട്ട് തേടിയാണ് തഹസില്‍ദാര്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

ചിന്നക്കനാലിലെ റിസോര്‍ട്ട് നിലനില്‍ക്കുന്ന സ്ഥലത്ത് മിച്ചഭൂമിയുള്ള വിവരം മറച്ചുവച്ചാണ് സ്ഥലം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഭൂമി കൈയേറിയ സംഭവത്തില്‍ വിജിലന്‍സ് അഞ്ച് റവന്യു ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News