മാത്യു കു‍ഴല്‍നാടന്‍ മറുപടി കിട്ടിയശേഷം തെറ്റിദ്ധരിപ്പിക്കുന്നത് ശരിയല്ല: മന്ത്രി കെ എന്‍ ബാലഗോപാല്‍

മാത്യു കുഴൽനാടന്‍റെ ചോദ്യത്തിനാണ് മറുപടി നൽകിയതെന്നും അത് ലഭിച്ചശേഷം തെറ്റിദ്ധരിപ്പിക്കുന്നത് ശരിയല്ലെന്നും മന്ത്രി കെ എന്‍ ബാലഗോപാല്‍. നിയമ പ്രകാരം ഒടുക്കേണ്ട നികുതി ഒടുക്കിയെന്ന നിയമ വകുപ്പിന്‍റെ മറുപടിയായി നൽകി. നികുതി സംബന്ധമായ കാര്യങ്ങള്‍ സാധാരണഗതിയിൽ പുറത്ത് പറയാറില്ലെന്നും മന്ത്രി പറഞ്ഞു.

കേരളത്തിന് കിട്ടേണ്ട നികുതി കിട്ടിയിട്ടുണ്ട്. 2017 ജൂലൈ ഒന്ന് മുതൽ ജിഎസ്‌ടി നിലവിൽ വന്നത്. മാത്യു കുഴൽനാടന്‍റെ വ്യക്തിപരമായ നികുതി വരുമാനത്തെ കുറിച്ചായാലും മാധ്യമങ്ങളുടെ നികുതി വരുമാനത്തെ കുറിച്ചുള്ള  കാര്യങ്ങളായാലും  പുറത്ത് പറയാനാവില്ല.

ALSO READ: കെപിപിഎൽ ഫാക്ടറിയിലെ തീപിടിത്തം; തുടർനടപടി അന്തിമ റിപ്പോർട്ടിന് ശേഷം: മന്ത്രി പി രാജീവ്

ഈ എപ്പിസോഡ് നന്ദി പറഞ്ഞ് അവസാനിപ്പിച്ച്, തന്‍റെ ചോദ്യത്തിന് ഉത്തരം കിട്ടിയല്ലൊ എന്ന് സമാധാനിക്കേണ്ടതായിരുന്നു. സർവ്വീസ് ടാക്സ് സംസ്ഥാനത്തിന്‍റെ പരിധിയിൽ വരുന്നതല്ല. എന്തിനാണ് ആളുകളെയും കുടുംബത്തെയും വ്യക്തിപരമായി അധിക്ഷേപിക്കുന്നത്.

മുഖ്യമന്ത്രിയെ ലക്ഷ്യം വെച്ചിട്ടാണെങ്കിലും ഉന്നയിക്കുന്നതിൽ ഒന്നുമില്ലെങ്കിൽ വെച്ചവസാനിപ്പിക്കേണ്ടതാണ് സാധാരണ മര്യാദയെന്നും ബാലഗോപാല്‍ പറഞ്ഞു.

ALSO READ:  മണിപ്പൂര്‍ കലാപം: യുവമോർച്ച മുൻ സംസ്ഥാന അധ്യക്ഷന്‍ കൊലപാതക ശ്രമത്തിന് റിമാന്‍ഡില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here