കുഴൽനാടന്റെ ഭൂമി പോക്കുവരവ് ചെയ്ത കേസ്; ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം

മാത്യു കുഴല്‍നാടൻ എംഎല്‍എയുടെ ചിന്നക്കനാലിലെ ഭൂമി പോക്കുവരവ് ചെയ്തതുമായി ബന്ധപ്പെട്ട ആരോപണത്തില്‍ രണ്ട് റവന്യു ഉദ്യോഗസ്ഥർക്കെതിരേ നടപടി.മിച്ചഭൂമി പോക്കുവരവ് ചെയ്ത കേസില്‍ ഉടുമ്പൻചോല തഹസില്‍ദാർ എ.വി.ജോസ്, പള്ളിവാസല്‍ വില്ലേജ് ഓഫീസർ സുനില്‍ കെ.പോള്‍ എന്നിവരെ ജില്ലയ്ക്ക് പുറത്തേക്ക് സ്ഥലംമാറ്റി.

മാത്യു കുഴൽനാടൻ്റെ ഇടുക്കി ചിന്നക്കനാല്‍ പാപ്പാത്തി ചോലയിലെ ഭൂമി ഇടപാട് കേസില്‍ വിജിലൻസ് നേരത്തേ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ഭൂമി പോക്കുവരവ് ചെയ്തതിൽ ഉദ്യോഗസ്ഥർ ക്രമക്കേടിന് കൂട്ടുനിന്നു എന്ന കണ്ടെത്തലിനെ തുടർന്നാണ് വകുപ്പ് തല നടപടി ഉണ്ടായിട്ടുള്ളത്.

ഉടുമ്പൻചോല മുൻ ഭൂരേഖാ തഹസിൽദാരും നിലവിൽ ഉടുമ്പൻചോല തഹസിൽദാരുമായ എ.വി.ജോസ്, ചിന്നക്കനാൽ മുൻ വില്ലേജ് ഓഫിസറും നിലവിൽ പള്ളിവാസൽ വില്ലേജ് ഓഫിസറുമായ സുനിൽ കെ.പോൾ എന്നിവരെയാണ് സ്ഥലംമാറ്റിയത്. ജോസിനെ ആലപ്പുഴയിലേക്കും സുനിലിനെ വയനാട്ടിലേക്കും സ്ഥലംമാറ്റി.

അപ്രധാനമായ തസ്തികയിലായിരിക്കണം ഇവരുടെ പുതിയ നിയമനമെന്ന് ഉത്തരവിലുണ്ട്. മിച്ചഭൂമി കേസിൽ ഉൾപ്പെട്ട ഭൂമിയിലെ റിസോർട്ടാണു മാത്യു കുഴൽനാടൻ എംഎൽഎ വാങ്ങിയതെന്നാണ് റവന്യു വകുപ്പിന്റെയും വിജിലൻസിന്റെയും കണ്ടെത്തൽ.

റജിസ്ട്രേഷനും പോക്കുവരവും സാധ്യമല്ലാത്ത ഭൂമിയാണ് എംഎൽഎ വാങ്ങിയതെന്നു വിജിലൻസ് കണ്ടെത്തിയിരുന്നു. ആകെ 21 പ്രതികളുള്ള കേസിൽ മാത്യു കുഴൽനാടൻ 16–ാം പ്രതിയാണ്.

നടപടി നേരിട്ട എ.വി.ജോസ് 5–ാം പ്രതിയും സുനിൽ കെ.പോൾ 11–ാം പ്രതിയുമാണ്.വിജിലൻസ് എഫ്ഐആർ സമർപ്പിച്ച ഈ കേസിൽ ഉൾപ്പെട്ട ഉടുമ്പൻചോല മുൻ താലൂക്ക് സർവേയർ സതീഷ് കണ്ണനെ രണ്ടാഴ്ച മുൻപു കണ്ണൂരിലേക്കു സ്ഥലംമാറ്റിയിരുന്നു.

Also read: ശബരിമല; തീർഥാടന പാതയിൽ ഭക്തജങ്ങൾക്ക് ലഭിക്കും ‘പമ്പാ തീർത്ഥം’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News