മാത്യു കു‍ഴല്‍നാടന്‍ എംഎല്‍എ മറുപടി പറയാത്ത പ്രധാനപ്പെട്ട ചോദ്യങ്ങള്‍

കോണ്‍ഗ്രസ് നേതാവ് മാത്യു കു‍ഴല്‍നാടന്‍ എംഎല്‍എയ്ക്കെതിരെ നിരവധി ആരോപണങ്ങളാണ് ഉയരുന്നത്. ബിനാമി തട്ടിപ്പ്, നികുതി വെട്ടിപ്പ്, അഡ്വക്കറ്റ് ആക്ടിന്‍റെ ലംഘനം തുടങ്ങിയവയാണ് പ്രധാന ആരോപണങ്ങള്‍. വിഷയത്തില്‍ വിജിലന്‍സ് നടപടികളുമായി മുന്നോട്ടു പോവുകയാണ്. സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനനാണ് നേരിട്ട് രേഖകള്‍ സഹിതം ആരോപണങ്ങള്‍ ഉയര്‍ത്തിയത്.

ഇതിനിടെ എംഎല്‍എ വാര്‍ത്താസമ്മേളനത്തിലും ഫേസ്ബുക്കിലുമൊക്കെയായി നിരവധി കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു. എന്നാല്‍ പ്രധാനപ്പെട്ട ചോദ്യങ്ങള്‍ക്കൊന്നും മാത്യു കു‍ഴല്‍നാടന്‍ കൃത്യമായ മറുപടി നല്‍കിയിരുന്നില്ല.

ALSO READ: രാജ്യത്ത് വിലക്കയറ്റം കൂടുതല്‍ രാജസ്ഥാനില്‍, കേരളം ദേശീയ ശരാശരിക്കും പിന്നില്‍

മാത്യു കു‍ഴല്‍നാടന്‍ ഇനിയും കൃത്യമായി മറുപടി നല്‍കാത്ത ആ ചോദ്യങ്ങള്‍ ഏതൊക്കെയെന്ന് പരിശോധിക്കാം.

1. 1.92 കോടി രൂപയ്ക്ക് വാങ്ങിയ ഭൂമി തൊട്ടടുത്ത ദിവസം തെരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ അഫിഡറ്റില്‍ എത്തുമ്പോള്‍ അത് 3.5 കോടി രൂപയാകുന്നു. ഇത്രയും കോടികളുടെ വ്യത്യാസം ഒറ്റയടിക്ക് ഉണ്ടാകനുള്ള കാരണമെന്താണെന്നത് ഇതുവരെ മാത്യു കു‍ഴല്‍നാടന്‍ വ്യക്തമാക്കിയിട്ടില്ല.

2. 95,75000 ലക്ഷമാണ് തന്‍റെ കയ്യിലുള്ള തുകയെന്നാണ് മാത്യുകു‍ഴല്‍ നാടന്‍  തെരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ വിവരം. അതേസമയം അദ്ദേഹത്തിന്‍റെ ചെലവായി കാണിച്ചിരിക്കുന്നത് 19, 75,00,000 രൂപയാണ്. അതായത് വരവിന്‍റെ 29 മടങ്ങാണ് അദ്ദേഹത്തിന്‍റെ വകകള്‍. അതിന്‍റെ ഉറവിടം എവിടെനിന്നാണ്?

ALSO READ: 250 കോടിയുടെ സാധനങ്ങൾ ഓണച്ചന്തയിൽ എത്തിക്കാൻ സപ്ലൈകോ, മുന്‍ വര്‍ഷത്തെക്കാള്‍ മൂന്ന് മടങ്ങ് സാധനങ്ങൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here