അനധികൃത റിസോര്‍ട്ട്, നികുതി വെട്ടിപ്പ്: മാത്യു കു‍ഴല്‍നാടന്‍ എംഎല്‍യുടെ ഓഫീസില്‍ ഡിവൈഎഫ്ഐ മാര്‍ച്ച്

വിവാദ ഭൂമിയിലെ അനധികൃത റിസോർട്ട്, നികുതി വെട്ടിപ്പ്, അഡ്വക്കറ്റ് ആക്ടിന്‍റെ ലംഘനം തുടങ്ങിയ ആരോപണങ്ങളില്‍ തെളിവുകള്‍ വന്നതിന് പിന്നാലെ മാത്യു കു‍ഴല്‍നാടന്‍റെ മൂവാറ്റുപു‍ഴയിലെ ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാര്‍ച്ച്. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.

മാത്യു കു‍ഴല്‍നാടന്‍ എംഎല്‍എയുടെ ബിനാമി തട്ടിപ്പും നികുതി വെട്ടിപ്പും അന്വേഷിക്കുക എംഎല്‍എ സ്ഥാനം മാത്യു കു‍ഴല്‍നാടന്‍ രാജിവെയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് നടത്തിയത്. ഇരുന്നോറോളം പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ പങ്കെടുത്തു.

ALSO READ: സ്വര്‍ണക്കടത്ത് ഗൂഢാലോചന; പിടികിട്ടാപ്പുള്ളിയെ സൗദിയില്‍ നിന്നും ഇന്ത്യയിലെത്തിച്ച് സിബിഐ

സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനനാണ് മാത്യുവിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത്. പിന്നാലെ തെളിവുകള്‍ കൈരളി ന്യൂസ് പുറത്തുകൊണ്ടുവരികായിരുന്നു. ആരോപണങ്ങള്‍ക്ക് പുറകെ വിജിലന്‍സ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിജിലന്‍സിന്‍റെ നിര്‍ദേശ പ്രകാരം എംഎല്‍എയുടെ കോതമംഗലത്തെ കുടുംബവീട്ടില്‍ റവന്യു വകുപ്പിന്‍റെ അളക്കല്‍ നടപടി പുരോഗമിക്കുകയാണ്.

അതേസമയം  മാത്യു കു‍ഴല്‍നാടന്‍ എംഎല്‍എയ്ക്കെതിരെ കൂടുതല്‍ നിയമലംഘനത്തിനുളള തെളിവുകള്‍ പുറത്ത്. അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുമ്പോൾ മറ്റ് ജോലികൾ പാടില്ലെന്നാണ് നിയമം. എന്നാൽ കുഴൽ നാടൻ റിസോർട്ട് നടത്തിപ്പും അഭിഭാഷക വൃത്തിയും ഒരേ സമയം ചെയ്തു. ഇത് അഡ്വക്കറ്റ് ആക്ടിന്‍റെ നഗ്നമായ ലംഘനമാണ്.

അഭിഭാഷക വൃത്തി ചെയ്യുന്നതിനു‍‍ള്ള ഉടമ്പടി ആയ സന്നദ് സസ്പെന്‍റ് ചെയ്ത് വേറെ ജോലി ചെയ്യാം എന്നിരിക്കെയാണ് അഡ്വക്കറ്റ് ആക്ട് ലംഘിച്ചുള്ള കു‍ഴല്‍ നാടന്‍റെ ബിസിനസ്.

ALSO READ: നൂറ് പ്രവര്‍ത്തി ദിനങ്ങള്‍ പൂര്‍ത്തിയാക്കിയ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഉത്സവബത്ത; മന്ത്രി കെ എന്‍ ബാലഗോപാല്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News