മാത്യു കുഴല്‍നാടന്‍ ജാതിരാഷ്ട്രീയം കളിക്കുന്നു; ഇതിന് ചേലക്കരയിലെ വോട്ടര്‍മാര്‍ മറുപടി പറയുമെന്നും എംവി ഗോവിന്ദൻ മാസ്റ്റർ

mv-govindan-master

കോൺഗ്രസ് എംഎൽഎ മാത്യു കുഴല്‍നാടന്‍ ജാതിരാഷ്ട്രീയം കളിക്കുന്നുവെന്നും കാര്യലാഭത്തിന് വേണ്ടി എന്തും പറയുന്നുവെന്നും എംവി ഗോവിന്ദന്‍ മാസ്റ്റര്‍. ജാതിരാഷ്ട്രീയം പറയുകയാണ് അദ്ദേഹം. കുഴല്‍നാടന് നിലവാരം ഉണ്ടെന്നാണ് ഇതുവരെയും കരുതിയതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, തരംതാണ പ്രസ്താവനയിലൂടെ ഒരു നിലവാരവും ഇല്ല എന്ന് കുഴല്‍നാടൻ തെളിയിച്ചു. നിലയും വിലയും ഇല്ലാത്ത ആളാണ് അദ്ദേഹം. ഇത്തരം പ്രസ്താവനകള്‍ക്കെതിരെ ചേലക്കരയിലെ വോട്ടര്‍മാര്‍ മറുപടി പറയും.

Read Also: യുഡിഎഫ്‌ സ്ഥാനാർഥി വന്നു പോയി പിന്നാലെ വയനാട്ടിൽ കോൺഗ്രസ്‌ – ലീഗ്‌ പ്രവർത്തകർ ഏറ്റുമുട്ടി

ചേലക്കരയില്‍ ഭരണവിരുദ്ധ വികാരമില്ലെന്നും ഇടതുപക്ഷത്തിന്
കണ്ണഞ്ചിപ്പിക്കുന്ന വിജയം സുനിശ്ചിതമാണെന്നും എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

News Summary: MV Govindan Master said that Congress MLA Mathew Kuzhalnadan is playing caste politics and says anything for personal gain. He is talking about caste politics. He said that till now he thought that Kuzhalnadan had quality.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News