സിഎംആര്‍എല്‍ വിഷയത്തില്‍ മാധ്യമങ്ങള്‍ തന്നെ വിചാരണ ചെയ്തു: മാത്യു കു‍ഴല്‍നാടന്‍

ടി വീണയ്ക്കെതിരെ ഉന്നയിച്ച ആരോപണത്തിന് പിന്നാലെ അവര്‍ നികുതിയടച്ച രേഖ പുറത്തുവന്നതോടെ മാധ്യമങ്ങ‍ള്‍ തന്നെ വിചാരണ ചെയ്തുവെന്ന് മാത്യു കു‍ഴല്‍നാടന്‍ എംഎല്‍എ. കൊച്ചിയില്‍ നടക്കുന്ന വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹത്തിന്‍റെ പരാമര്‍ശം. തന്നെ വിചാരണ ചെയ്യുന്നവര്‍ രണ്ട് വശവും കേള്‍ക്കണമെന്നും മാത്യു ആവശ്യപ്പെട്ടു.

ALSO READ: സമസ്തയെ തകര്‍ക്കാര്‍ ചില പുത്തന്‍ ആശയക്കാര്‍ ശ്രമിക്കുന്നു; പി എം എ സലാമിനെതിരെ വീണ്ടും സമസ്ത

എക്സാലോജിക് കമ്പനി എല്ലാ ട്രാന്‍സാക്ഷന്‍സിനും കൃത്യമായി ടാക്സ് അടച്ചുവെന്നാണ് നികുതി വകുപ്പ് നല്‍കിയ രേഖ. എന്നാല്‍ സിഎംആര്‍എല്‍ നല്‍കിയ 1.72 കോടി രൂപയ്ക്ക് ടാക്സ് അടച്ചുവെന്ന് രേഖയില്‍ പറഞ്ഞിട്ടില്ലെന്ന വിചിത്ര വാദമാണ് മാത്യു പുതുതായി ഉന്നയിക്കുന്നത്.

ജിഎസ്‌ടി അടച്ചോ ഇല്ലയോ എന്നത് മുഖ്യ വിഷയമല്ലെന്നാണ് ഇപ്പോള്‍ കോണ്‍ഗ്രസ് നേതാവ് പറയുന്നത്. ‘മാസപ്പടി’യാണ് പ്രധാനമെന്ന വാദമാണ് ഇപ്പോള്‍ മാത്യു ഉന്നയിക്കുന്നത്. ധനവകുപ്പിന്‍റെ മറുപടി തനിക്ക് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: അടൂരിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരു മരണം

എക്സാലോജിക് കമ്പനി നല്‍കിയ സേവനത്തിനാണ് പണം നല്‍കിയതെന്ന് സിഎംആര്‍എല്‍ പറയുമ്പോള്‍ സേവനത്തിനല്ല പണം നല്‍കിയതെന്ന നിലനില്‍ക്കാത്ത ആരോപണമാണ് വീണ്ടും കു‍ഴല്‍നാടന്‍ ഉന്നയിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News