‘മാത്യു കുഴല്‍നാടന്‍ മാപ്പ് പറയണം; കോൺഗ്രസ് നേതാക്കൾ രാവിലെ എഴുന്നേല്‍ക്കുന്നത് മുതല്‍ പറയുന്നത് പച്ചക്കള്ളങ്ങൾ’: എ കെ ബാലന്‍

മുഖ്യമന്ത്രിയോടും കുടുംബത്തോടും മാത്യു കുഴല്‍നാടന്‍ മാപ്പ് പറയണമെന്ന് എകെ ബാലന്‍. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരെ ഉയർത്തിയ ആരോപണം വസ്തുതാരഹിതമായതോടെയാണ് മാത്യു കുഴൽനാടൻ എംഎൽഎ മാപ്പ് പറയണമെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം എ കെ ബാലന്‍ പറഞ്ഞത്. IGST അടച്ചെന്ന് നേരത്തെ വ്യക്തമാക്കിയതാണെന്നും മാസപ്പടി വിവാദത്തില്‍ വീണ വിജയനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയതിലാണ് മറുപടിയെന്നും എകെ ബാലന്‍ വ്യക്തമാക്കി.

also read: കഴുത്തിൽ പെരുമ്പാമ്പുമായി മദ്യപൻ; ഫോട്ടോ എടുക്കണമെന്ന് ആഗ്രഹം; കഷ്ടിച്ച് രക്ഷപ്പെട്ടു

‘കുഴല്‍നാടന്‍ പൊതുപ്രവര്‍ത്തനത്തില്‍ തുടരാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അദ്ദേഹം ആദ്യം പറഞ്ഞതുപോലെ മാപ്പ് പറയണം. കുഴല്‍നാടനോട് ഞാന്‍ ആദ്യമേ പറഞ്ഞതാണ് എല്ലാ രേഖകളും വീണയുടെ പക്കലുണ്ടെന്ന്. ഇനി മാത്യു മാപ്പ് പറയുന്നതാണ് നല്ലത്. അതിന് മാധ്യമങ്ങളും സമ്മര്‍ദ്ദം ചെലുത്തണം. വീണയുടെ കമ്പനി മതിയായ സേവനം നല്‍കിയിട്ടില്ല എന്ന് ആരാണ് പറയേണ്ടത്? സിഎംആര്‍എല്‍ നല്‍കിയിട്ടുളള അഫിഡവിറ്റ് എന്റെ കയ്യിലുണ്ട്. ഞങ്ങള്‍ ആവശ്യപ്പെട്ട സേവനം ലഭിച്ചിട്ടുണ്ട് എന്ന് സിഎംആര്‍എല്‍ വ്യക്തമാക്കിയിട്ടുളളതാണ്. ഇന്‍കംടാക്‌സ് എന്ന ഏജന്‍സിക്ക് കക്ഷിയുടെ അച്ഛനെക്കുറിച്ച് പരാമര്‍ശം നടത്താന്‍ എന്താണവകാശം? ‘എകെ ബാലന്‍ ഉന്നയിച്ചു.

also read: കോണ്‍ഗ്രസ് ഭരണസമിതി വെട്ടിച്ചത് കോടികള്‍: മാരായമുട്ടം സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പിലെ തെളിവുകള്‍ പുറത്ത്

‘പ്രതിപക്ഷത്തിനും നേതാക്കള്‍ക്കും രാവിലെ എഴുന്നേല്‍ക്കുന്നത് മുതല്‍ ആരോപണങ്ങള്‍ ഉന്നയിക്കലാണ് പണി. ദേവ ഗൗഡയുമായി ബന്ധപ്പെട്ട് നുണ പറഞ്ഞു. എന്നാൽ മുഖ്യമന്ത്രിയെ അദ്ദേഹം വിളിച്ചില്ലെന്ന് ഗൗഡ തന്നെ പറഞ്ഞു. നുണ കച്ചവടത്തിന്റെ ഹോള്‍സെയില്‍ ഡീലറാകുകയാണ് യുഡിഎഫും കോണ്‍ഗ്രസും’- എ കെ ബാലൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News