മാത്യുകുഴല്‍നാടന്‍ എം എല്‍ എ വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായി സി പി ഐ എം ജില്ലാസെക്രട്ടറി സി എന്‍ മോഹനന്‍. വരുമാനത്തിന്റെ 30 ഇരട്ടി സമ്പാദിച്ചതായാണ് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നല്‍കിയ സത്യവാങ്ങ്മൂലത്തില്‍ നിന്ന് വ്യക്തമാകുന്നത്. ചിന്നക്കനാലില്‍ വീട് വെക്കാനെന്ന് പറഞ്ഞ് ഭൂമി വാങ്ങിയ കുഴല്‍നാടന്‍ അനധികൃതമായി റിസോര്‍ട്ട് പണിതുവെന്നും സി എന്‍ മോഹനന്‍ ചൂണ്ടിക്കാട്ടി. ചിന്നക്കനാലിലേത് അതിഥി മന്ദിരമാണെന്ന കുഴല്‍നാടന്റെ വാദം പൊളിക്കുന്ന തെളിവുകളും സി എന്‍ മോഹനന്‍ പുറത്തുവിട്ടു.
Also Read; എംഎല്‍എ സ്ഥാനത്തിരുന്ന് മാത്യു കുഴല്‍നാടന്‍ കള്ളപ്പണം വെളുപ്പിച്ചു: ഡിവൈഎഫ്‌ഐ
മാത്യുകുഴല്‍ നാടന്‍ എം എല്‍ എ ഇടുക്കി ചിന്നക്കനാലില്‍ ഭൂമിയും ആഡംബര റിസോര്‍ട്ടും വാങ്ങിയതിലൂടെ രജിസ്‌ട്രേഷന്‍ ഫീസിനത്തിലും സ്റ്റാമ്പ് ഡ്യൂട്ടിയിലും ലക്ഷങ്ങളുടെ നികുതി വെട്ടിച്ചുവെന്ന് സി പി ഐ എം എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ തെളിവുകള്‍ നിരത്തി ആരോപിച്ചിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ക്ക് വസ്തുതാപരമായി മറുപടി നല്‍കാന്‍ കുഴല്‍നാടന്‍ തയ്യാറായില്ലെന്ന് സി എന്‍ മോഹനന്‍ ചൂണ്ടിക്കാട്ടി. വീട് വെക്കാനെന്ന് പറഞ്ഞ് ചിന്നക്കനാലില്‍ ഭൂമി വാങ്ങിയ കുഴല്‍നാടന്‍ അനധികൃത റിസോര്‍ട്ട്നി ര്‍മ്മിക്കുകയായിരുന്നു.റിസോര്‍ട്ടല്ല അതിഥി മന്ദിരമാണെന്ന കുഴല്‍നാടന്റെ വാദം പൊളിക്കുന്ന തെളിവുകളും സി എന്‍ മോഹനന്‍ പുറത്തുവിട്ടു.
Also Read: അങ്കമാലിയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് വൃദ്ധന്‍ മരിച്ചു
2016 മുതല്‍ 21 വരെയുള്ള കാലയളവില്‍ മാത്യുകുഴല്‍നാടന്റെയും ഭാര്യയുടെയു ചേര്‍ത്തുള്ള വരുമാനം 95 ലക്ഷത്തി 86,650 രൂപയെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നല്‍കിയ സത്യവാങ്ങ്മൂലത്തില്‍ പറയുന്നത്.എന്നാല്‍ ഇതേ കാലയളവില്‍ ഇരുവരുടെയും പേരില്‍ സ്വയാര്‍ജ്ജിത സ്വത്തായി വാങ്ങിയത് 30.5 കോടിയുടേതാണെന്നും രേഖയിലുണ്ട്.അതായത് വെളിപ്പെടുത്തിയ വരുമാനത്തിന്റെ 30 മടങ്ങ് സമ്പാദിച്ചു.ഇത് സംബന്ധിച്ച് സമഗ്രാന്വേഷണം നടത്തണമെന്നും സി എന്‍ മോഹനന്‍ ആവശ്യപ്പെട്ടു. കുഴല്‍നാടന്‍ നുണപറയരുതെന്നും രാഷ്ട്രീയ പ്രവര്‍ത്തകരായാല്‍ സത്യസന്ധതകാണിക്കണമെന്നും സി എന്‍ മോഹനന്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here