ചിന്നക്കനാലിലെ റിസോർട്ട്: മാത്യു കുഴൽനാടൻ എംഎൽഎയെ വിജിലൻസ് ഇന്ന് ചോദ്യം ചെയ്യും

മാത്യു കുഴൽനടൻ എംഎൽഎയെ വിജിലൻസ് ഇന്ന് ചോദ്യം ചെയ്യും.ചിന്നക്കനാൽ ഷൺമുഖ വിലാസത്തെ അനധികൃത സ്വത്തുമായി ബന്ധപ്പെട്ട ക്രമക്കേടുകളെ സംബന്ധിച്ച കേസിലാണ് ചോദ്യം ചെയ്യല്‍. മുട്ടത്ത് പ്രവർത്തിക്കുന്ന ഇടുക്കി ജില്ലാ വിജിലൻസ് ഓഫീസിൽ രാവിലെ പത്തുമണിക്ക് ഹാജരാകാനാണ് അറിയിച്ചിരിക്കുന്നത്.

Also read:‘ഇന്ത്യയിലെ ഏറ്റവും വലിയ ഡയാലിസിസ് യൂണിറ്റ് ഇനി കേരളത്തിന്റേത്’, ഉദ്ഘാടനം ചെയ്ത് മന്ത്രി വീണാ ജോർജ്, മുഖ്യാഥിതി ആയി മമ്മൂട്ടി

വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് കുഴൽനാടനെ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തുന്നത്. അനധികൃത സ്വത്ത് സമ്പാദനം, നികുതി വെട്ടിപ്പ്, മറ്റ് ഗുരുതര ക്രമക്കേടുകൾ എന്നിവ സംബന്ധിച്ച് വിജിലൻസ് കൂടുതൽ ആരായും. ചിന്നക്കനാലിൽ കുഴൽനാടന്റയും ബിനാമികളുടേയും പേരിലെ സ്ഥലവും റിസോർട്ടും ഇതുമായി ബന്ധപ്പെട്ട ക്രമക്കേടുകളും നിയമ വിരുദ്ധതയുള്ളതെന്ന പരാതി ഉയർന്നതിനെ തുടർന്നാണ് വിജിലൻസ് അന്വേഷണം ആരംഭിച്ചത്.

Also read:‘വരുമാനം ഉണ്ടായിട്ടും റെയിൽവേയിൽ നവീകരണം ഇല്ല, ഒഴിവുകൾ ഉണ്ടായിട്ടും നിയമനമില്ല’, ഈ ചങ്ങല കേരളത്തിന് വേണ്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News