മാത്യു കുഴൽനാടൻ നടത്തിയത് ഗുരുതര നിയമലംഘനങ്ങള്‍, അഡ്വക്കറ്റ് ആക്ട് കാറ്റില്‍പറത്തി

വിവാദ ഭൂമിയിലെ അനധികൃത റിസോർട്ട് വിഷയത്തില്‍ കോണ്‍ഗ്രസ് നേതാവ് മാത്യു കു‍ഴല്‍നാടന്‍ എംഎല്‍എയ്ക്കെതിരെ കൂടുതല്‍ നിയമലംഘനത്തിനുളള തെളിവുകള്‍ പുറത്ത്. അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുമ്പോൾ മറ്റ് ജോലികൾ പാടില്ലെന്നാണ് നിയമം. എന്നാൽ കുഴൽ നാടൻ റിസോർട്ട് നടത്തിപ്പും അഭിഭാഷക വൃത്തിയും ഒരേ സമയം ചെയ്തു. ഇത് അഡ്വക്കറ്റ് ആക്ടിന്‍റെ നഗ്നമായ ലംഘനമാണ്.

അഭിഭാഷക വൃത്തി ചെയ്യുന്നതിനു‍‍ള്ള ഉടമ്പടി ആയ സന്നദ് സസ്പെന്‍റ് ചെയ്ത് വേറെ ജോലി ചെയ്യാം എന്നിരിക്കെയാണ് അഡ്വക്കറ്റ് ആക്ട് ലംഘിച്ചുള്ള കു‍ഴല്‍ നാടന്‍റെ ബിസിനസ്.

ALSO READ: ആനക്കൊമ്പ് കേസ്; മോഹന്‍ലാല്‍ നേരിട്ട് ഹാജരാകണമെന്ന് മജിസ്‌ട്രേറ്റ് കോടതി

റിസോർട്ട് നടത്തിപ്പിനായി പഞ്ചായത്ത് അനുമതി നൽകിയത് കുഴൽ നാടൻ്റെ പേരിലാണ്. കൃഷിക്കും താമസത്തിനുമുള്ള അനുമതി മാത്രമേ ചിന്നക്കനാലിലെ ഭൂമിക്കും കെട്ടിടത്തിനുമുള്ളു. എന്നാല്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കാൻ അനുമതി നേടുകയായിരുന്നു. ജനപ്രതിനിധി കൂടിയായ കുഴൽനാടൻ ഇതിലൂടെ നടത്തിയിരിക്കുന്നത് ഗുരുതരമായ ക്രിമിനൽ കുറ്റം.

ALSO READ: ബില്‍ക്കീസ് ബാനു കേസ്; പ്രതികളെ എങ്ങനെ മോചിപ്പിക്കും? ഗുജറാത്ത് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News