അനധികൃതമായി ഭൂമി കൈവശം വച്ച കേസ്; മാത്യു കുഴൽനാടന്റെ റിസോർട്ട് ഭൂമി വീണ്ടും അളക്കും

അനധികൃതമായി ഭൂമി കൈവശം വെച്ച കേസിൽ മാത്യു കുഴൽനാടന്റെ ചിന്നക്കനാലിലെ റിസോർട്ട്ഭൂമി വീണ്ടും അളക്കും. അടുത്തയാഴ്ച ഹെഡ് സർവ്വേയിലൂടെ നേതൃത്വത്തിൽ റിസോർട്ട് ഉടമകളുടെ സാന്നിധ്യത്തിലാണ് അളക്കുക. മുമ്പ് ഭൂമി അളന്നപ്പോൾ പിശകുണ്ടായെന്ന് ഉടമകൾ ചൂണ്ടിക്കാണിച്ചതിനെ തുടർന്നാണ് നടപടി. ഈ മാസം അഞ്ചിന് മാത്യു കുഴൽനാടൻ്റെ പാർട്ണർമാർ ഉടുമ്പൻചോല താലൂക്ക് ഓഫീസിൽ ഹിയറിങ്ങിന് ഹാജരായിരുന്നു. പാർട്ണർമാരായ ടോണി, റ്റോം എന്നിവരാണ് ഹാജരായത്. മുമ്പ് ഹിയറിങ്ങിന് ഹാജരാകുവാൻ ഒരുമാസം സമയം നീട്ടി നൽകണമെന്ന് മാത്യു കുഴൽ നാടൻ ആവശ്യപ്പെട്ടിരുന്നു.

Also Read: ‘സത്യഭാമയെ സംഘവും കൈവിട്ടു’, അംഗത്വം സ്വീകരിക്കുന്ന പോസ്റ്റുമുക്കി ബിജെപി; സ്ക്രീൻഷോട്ട് സഹിതം പ്രചരിപ്പിച്ച് സോഷ്യൽ മീഡിയ

മാത്യു കുഴൽനാടന്റെ കൈവശം ചിന്നക്കനാലിൽ 50 സെൻറ് അധിക ഭൂമിയുണ്ടെന്നാണ് വിജിലൻസ് കണ്ടെത്തിയത്. ഇത് സംബന്ധിച്ച് ഉടുമ്പൻചോല ലാൻഡ് റവന്യൂ തഹസിൽദാർ ഇടുക്കി ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇത് സ്ഥിരീകരിക്കുന്നതിന് വേണ്ടി വിജിലൻസ് സർവേ വിഭാഗത്തിന്റെ സഹായത്തോടെ സ്ഥലം അളന്നിരുന്നു. ഈ സർവേയിലാണ് അധിക ഭൂമി കൈവശമുണ്ടെന്ന് കണ്ടെത്തിയത്. ആധാരത്തിൽ വില കുറച്ചു കാണിച്ച് ഭൂമി രജിസ്ട്രേഷൻ നടത്തിയെന്ന സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയുടെ പരാതിയോടെയാണ് മാത്യു കുഴൽനാടന്റെ ചിന്നക്കനാലിലെ ഭൂമി ഇടപാട് പുറത്തുവന്നത്.

Also Read: രാഷ്ട്രപതിക്കെതിരെ കേരളം സുപ്രീംകോടതിയില്‍; ഗവര്‍ണര്‍ എതിര്‍കക്ഷി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News