തമിഴകത്ത് മാത്യു ഇഷ്ടതാരം; ‘ലിയോ’ വിജയാഘോഷത്തിൽ ഗംഭീര വരവേൽപ്പ്

‘ലിയോ’ സിനിമയിലൂടെ തമിഴകത്ത് മാത്യു തോമസ് ഇഷ്ട താരമായി മാറിയിരിക്കുകയാണ്. ‘ലിയോ’ വിജയാഘോഷ ചടങ്ങിനിടെ സ്റ്റേജിലെത്തിയ മാത്യുവിന് ഗംഭീര വരവേൽപ്പാണ് കിട്ടിയത്. വിജയ്‌യുടെയും തൃഷയുടെയും മകനായ സിദ്ധാർഥ് എന്ന കഥാപാത്രത്തെയാണ് മാത്യു അവതരിപ്പിച്ചത്.മാത്യുവിന്റെ ആദ്യ തമിഴ് ചിത്രം കൂടിയാണിത്.

also read: പുല്‍പ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ്: കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി കെ കെ എബ്രഹാം അറസ്റ്റില്‍

അതേസമയം മാത്യു അഭിനയിച്ച 10 സിനിമകളിൽ ആറെണ്ണത്തിലും വിജയ് സിനിമകളുടെയോ വിജയ്‌യുടെയോ റഫറൻസ് ഉണ്ടായിരുന്നു. ഇക്കാര്യം ‘ലിയോ’ വിജയാഘോഷ ചടങ്ങിൽ മാത്യു പറഞ്ഞിരുന്നു. വേദിയിലെത്തിയ വിജയ്, ആദ്യം ചെന്ന് കൈ കൊടുത്തതും മാത്യുവിനായിരുന്നു.

also read: വിജയത്തിന് പിന്നിൽ ഭാര്യയെന്ന് ആരാധകർ; മാക്‌സ്‌വെല്ലിന്റെ പ്രകടനത്തില്‍ വികാരാധീനയായി ഭാര്യയുടെ പോസ്റ്റ്

‘‘ മാത്യുവിന്റെ ഇതിന് മുൻപുള്ള മിക്ക സിനിമകളും ഞാൻ കണ്ടിട്ടുണ്ട്. നല്ല പെർഫോർമറാണ്. ഈ കഥാപാത്രത്തെ വളരെ അനായാസമായി ചെയ്യാൻ കഴിയുമെന്ന് ഞാൻ വിശ്വസിച്ചു. മനസ്സിലുള്ള കഥാപാത്രങ്ങളെ ഇങ്ങനെയുള്ള താരങ്ങൾക്കു നൽകുമ്പോൾ തന്നെ നമ്മുടെ പകുതി ജോലി പൂർത്തിയായി. മാത്യു സൂപ്പറായി ചെയ്തിട്ടുണ്ട്.’’: ഒരഭിമുഖത്തില്‍ ലോകേഷ് പറഞ്ഞു. ജീവിതത്തിലും കടുത്ത വിജയ് ആരാധകനാണ് മാത്യു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News