മാത്യു സ്റ്റീഫന്‍ കേരള കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചു, പുതിയ പാര്‍ട്ടി 22 ന്

വൈസ് ചെയര്‍മാനും മുന്‍ എംഎല്‍എയുമായ മാത്യു സ്റ്റീഫന്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ നിന്നും രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാണ് രാജിക്ക് പിന്നില്‍ എന്ന് മാത്യു സ്റ്റീഫന്‍ വ്യക്തമാക്കി. രാജിക്കത്ത് പാര്‍ട്ടി ചെയര്‍മാന്‍ പി ജെ ജോസഫിന് നല്‍കിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതിയ പാര്‍ട്ടി രൂപികരിച്ച് മുന്നോട്ട് പോകുമെന്നും മാത്യു സ്റ്റീഫന്‍ വ്യക്തമാക്കി. ഏപ്രില്‍ 22 ന് ഉച്ചയ്ക്ക് 2 മണിക്ക് എറണാകുളത്ത് വെച്ച് പുതിയ പാര്‍ട്ടിയും ചിഹ്നവും പ്രഖ്യാപിക്കുമെന്ന് മാത്യു സ്റ്റീഫന്‍ അറിയിച്ചു.

പുതിയ പാര്‍ട്ടി രൂപീകരണത്തിന് മുന്നോടിയായി ബിജെപി, എഎപി, അടക്കമുള്ള സംഘടനകളും ആയി ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. വിവി അഗസ്റ്റിന്‍ പുതിയ പാര്‍ട്ടിയുടെ ചെയര്‍മാന്‍ ആയേക്കും എന്നാണ് സൂചനകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News