മോദിയുടെ അവകാശവാദങ്ങൾ പൊള്ളയാണ്, അംബാനിമാർക്കും അദാനിമാർക്കും വേണ്ടിയാണ് ഭരണം: മാത്യു ടി തോമസ്

മോദിയുടെ അവകാശവാദങ്ങൾ പൊള്ളയാണെന്ന് മാത്യു ടി തോമസ്. രാജ്യം കുതിക്കുകയല്ല , വളർച്ചാ മുരടിപ്പാണ് ഉണ്ടാകുന്നത്. അതീവ സുരക്ഷാ മേഖലകൾ പോലും കുത്തകകളുടെ സ്വകാര്യ ചടങ്ങുകൾക്ക് വേണ്ടി വിട്ടു നൽകുന്നു.അംബാനിമാർക്കും അദാനിമാർക്കും വേണ്ടിയാണ് ഭരണം നടത്തുന്നത് എന്നും പറഞ്ഞു. ചാലക്കുടി ലോക്സഭാ മണ്ഡലം എൽ ഡി എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ALSO READ: ബിജെപി കേരളത്തിൽ ഒരു മണ്ഡലത്തിലും ജയിക്കില്ലെന്നത് ഗ്യാരന്റിയാണ്, മോദി കേരളത്തിൽ രണ്ടക്കം കടക്കുമെന്നു പറയുന്നത് കോൺഗ്രസുകാരെ കണ്ടിട്ട്: എം വി ഗോവിന്ദൻ മാസ്റ്റർ

ബിജെപിക്കും സംഘപരിവാറിനും വളരാൻ വേദിയൊരുക്കിയത് കോൺഗ്രസിൻ്റെ മൃതുഹിന്ദുത്വ സമീപനമാണ്.കേരളത്തിൽ 2 ഗ്രൂപ്പുകളുടെയും 2 പ്രധാന നേതാക്കളുടെ മക്കൾ കോൺഗ്രസ് വിട്ട് ബിജെപിയിലെത്തി. വർഗീയതയെ ചെറുക്കാൻ കോൺഗ്രസിനാകില്ല എന്നതിൻ്റെ തെളിവാണ് ഇത്. രാജ്യത്തെ 5 വർഷം കൊണ്ട് 322 ദേശീയ നേതാക്കൾ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നുവെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ‘കെസി വേണുഗോപാലാണ് ജയിക്കുന്നതെങ്കില്‍ ബിജെപിക്ക് രാജ്യസഭയില്‍ ഒരു വോട്ട് കൂടും’; കാരണം ചൂണ്ടിക്കാട്ടി ഡോ. ജോണ്‍ ബ്രിട്ടാസ് എംപി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News