മുഖ്യമന്ത്രി അങ്ങനെ ഒരു ആശയ വിനിമയം നടത്തിയിട്ടില്ല; ദേവഗൗഡയുടെ പ്രസ്താവനയെ തള്ളി മാത്യു ടി തോമസ്

പാർട്ടി തീരുമാനം ഇല്ലാതെയാണ് ബിജെപിയുമായി സംഖ്യo ചേരാനുള്ള അഖില ഇന്ത്യ നേതാവിന്റെ പ്രഖ്യാപനമെന്ന് മാത്യു ടി തോമസ്. കേരളത്തിലെ പാർട്ടി ഇടതു പക്ഷത്തിനൊപ്പമാണെന്നും മാത്യു ടി തോമസ് പറഞ്ഞു.

ALSO READ:ബിജെപിക്ക് വേണ്ടി അച്ചാരം വാങ്ങി സിപിഐഎമ്മിനെ കടന്നാക്രമിക്കുന്ന പ്രസ്താവനയാണ് ദേവഗൗഡയുടേത്; കെ അനിൽകുമാർ

മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയെന്ന ആരോപണം തള്ളി കളയുന്നു എന്നും കേരളത്തിന്റെ മുഖ്യമന്ത്രിയും ജെ ഡി എസിന്റെ പ്രസിഡന്റുമായി എന്തെങ്കിലും ആശയ വിനിമയം നടത്തിയിട്ട് മാസങ്ങളും വർഷങ്ങളുമായി എന്നാണ് താൻ മനസിലാക്കിയിട്ടുള്ളത്.
ചർച്ച നടത്തിയെന്ന് പറയുന്നത് അസംഭവ്യം എന്നും മാത്യു ടി തോമസ് പറഞ്ഞു.

പ്രായാധിക്യം മൂലമോ തെറ്റിദ്ധാരണ മൂലമോ ആണ് ദേവഗൗഡയുടെ ഈ പ്രസ്താവന. കേരളത്തിലെ മുഖ്യമന്ത്രി അങ്ങനെ ഒരു ആശയ വിനിമയം നടത്തിയിട്ടില്ല. മന്ത്രി കെ കൃഷ്ണൻ കുട്ടിയും താനുമാണ് ദേശീയ പ്രസിഡന്റിനെ കണ്ടത്,കേരള രാഷ്ട്രീയത്തിൽ തെറ്റായ നിരവധി തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പ്രസ്താവനയാണ് ദേവഗൗഡയുടേത്.ദേവഗൗഡയുടെ ഈ പ്രസ്താവന അടിസ്ഥാനരഹിതമാണ് എന്നും മാത്യു ടി തോമസ് പറഞ്ഞു.

ALSO READ:ദേവഗൗഡയുടെ ആരോപണം തള്ളി ജെഡിഎസ്; പാര്‍ട്ടിയെ ബിജെപിയില്‍ എത്തിച്ചത് ദേവഗൗഡയെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി

ദേശീയതലത്തിൽ പാർട്ടി നിലപാട് ബിജെപി വിരുദ്ധ നിലപാടാണ്,പ്രസിഡന്റ് പാർട്ടി വിരുദ്ധ നിലപാട് സ്വീകരിക്കുന്നു എന്നും മാത്യു ടി തോമസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News