ജനതാദൾ എസ് എന്ന പേര് ഉപേക്ഷിച്ചു; പുതിയ പാർട്ടി രജിസ്റ്റർ ചെയ്ത് അതിലേക്ക് കേരള ഘടകം ലയിക്കും: മാത്യു ടി തോമസ്

ജനതാദൾ എസ് എന്ന പേര് ഉപേക്ഷിക്കാൻ തീരുമാനം. പുതിയ പാർട്ടി രജിസ്റ്റർ ചെയ്ത് അതിലേക്ക് കേരള ഘടകം ലയിക്കുമെന്നും മാത്യു ടി തോമസ് പറഞ്ഞു. ജെഡിഎസ് കേരള ഘടകം പാർട്ടി ദേശിയ പാർട്ടി നിലപാടിനെ തിരസ്കരിച്ചതിനെ തുടർന്നാണ് തീരുമാനം. ദേശീയ ഘടകവുമായി കേരള ഘടകത്തിന് ബന്ധമില്ല. സാങ്കേതികമായി പേരിൽ മാത്രമാണ് ബന്ധം. പേര് ഉപേക്ഷിക്കുന്നതോടെ ആ ബന്ധവും ഇല്ലാതാകും. ആർ ജെ ഡി ലേക്ക് ലയിക്കുന്നത് ആലോചനയിലില്ല. പുതിയ പാർട്ടി പ്രഖ്യാപനം നിയമപരമായ പരിശോധനകൾക്ക് ശേഷമേ ഉണ്ടാകൂ എന്നും മാത്യു ടി തോമസ് അറിയിച്ചു.

Also Read: നീറ്റ് പരീക്ഷാഫലത്തെ സംബന്ധിച്ചുള്ള ആക്ഷേപങ്ങൾ രാജ്യത്തെ പ്രവേശന പരീക്ഷാ സമ്പ്രദായത്തിന്റെ വിശ്വാസ്യതയെ ബാധിക്കുന്നത്: മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News