പെര്‍ഫെക്ട് കാസ്റ്റിംഗ്; വെറുതെയല്ല മാത്യുവിനെ ലിയോയില്‍ വിളിച്ചത്

റെക്കോഡുകളുമായി വിജയ് ചിത്രം ലിയോ തിയറ്ററുകളിൽ മുന്നേറുകയാണ്. പുതിയ വിവരങ്ങൾ പ്രകാരം ചിരം ആഗോള വ്യാപകമായി 461 കോടിയാണ് നേടിയിരിക്കുന്നത്. ലിയോയെ കുറിച്ച് തുടക്കം മുതൽ തന്നെ അപ്ഡേഷനുകൾ അറിയാൻ ആരാധകർക്ക് ഏറെ ആകാംഷയിലായിരുന്നു. ഇപ്പോഴിതാ ലിയോയുടേതായി സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഒരു ചിത്രമാണ് ചര്‍ച്ചയാകുന്നത്.

ALSO READ:ലോകകപ്പില്‍ ഇന്ന് പാക്കിസ്ഥാന് ജീവന്‍മരണപോരാട്ടം; എതിരാളി ദക്ഷിണാഫ്രിക്ക

ലിയോയിൽ വിജയിയുടെ ചെറുപ്പകാലവും വിജയിയുടെ മകനായും എല്ലാം അഭിനയിച്ചത് മലയാളി താരം മാത്യുവായിരുന്നു. ഈ രണ്ട് ചിത്രത്തിലെയും മാത്യുവിന്റെ ഫോട്ടോകൾ തമ്മിലുള്ള സാമ്യമാണ് ഇപ്പോൾ വൈറലാകുന്ന ചിത്രത്തിൽ ഉള്ളത്. ലോകേഷ് ചിത്രത്തിലെ പെര്‍ഫെക്ട് കാസ്റ്റിംഗ് എന്നാണ് ഈ ചിത്രം കണ്ട പല ആരാധകരും ഇതിനെ വിശേഷിപ്പിക്കുന്നത്. വെറുതെയല്ല മാത്യുവിനെ ലിയോയില്‍ വിളിച്ചത് എന്നാണ് മിക്കവരുടെയും അഭിപ്രായം.

മുൻപ് മാത്യു നൽകിയ അഭിമുഖങ്ങളിൽ ചിത്രത്തിലേക്ക് തന്നെ നേരിട്ട് വിളിക്കുകയായിരുന്നുവെന്നാണ് പറഞ്ഞിരുന്നത്. ലിയോ റിലീസ് മുൻപ് വന്ന അഭിമുഖങ്ങളിൽ മാത്യു ലിയോ സംബന്ധിച്ച കാര്യങ്ങളും വെളിപ്പെടുത്തിയിരുന്നില്ല.റിലീസിന് ശേഷമാണു മാത്യു ലിയോയിലേക്ക് വന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ വെളിപ്പെടുത്തിയത്.

ALSO READ:നാല്പത്തി ഏഴാമത് വയലാർ അവാർഡ് സമർപ്പണം ഇന്ന്

അതേ സമയം കേരളത്തിലടക്കം മികച്ച സ്വീകരണമാണ് ലിയോക്ക് ലഭിക്കുന്നത്. പ്രീ-സെയിൽ ബിസിനസിലൂടെ തന്നെ മികച്ച കളക്ഷൻ നേടിയ ചിത്രം ഇതിനോടകം 461 കോടിയോളം സ്വന്തമാക്കിയത്. ഇത്തരത്തിൽ ലിയോ റെക്കോർഡുകൾ സൃഷ്ടിച്ച് മുന്നേറുന്നതിനിടെ കേരള ബോക്സ് ഓഫീസിൽ മുന്നിലുള്ള തമിഴ് ചിത്രങ്ങളുടെ വിവരങ്ങൾ പുറത്തുവരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News