ഹെല്‍മെറ്റ് എല്ലാം ഓക്കേയല്ലേ…ടൈംഡ് ഔട്ട് ആവില്ലല്ലോ മാത്യൂസിനോട് വില്യംസണ്‍

ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ ടൈംഡ് ഔട്ട് വിവാദത്തിന് പിന്നാലെ ആദ്യ മത്സരത്തിനിറങ്ങിയ ശ്രീലങ്കന്‍ ബാറ്റര്‍ ഏയ്ഞ്ചലോ മാത്യൂസും ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണും തമ്മിലുള്ള സംഭാഷണമാണ് ഇപ്പോള്‍ വൈറലാകുന്നത്.കുശാല്‍ പെരേര പുറത്തായതിന് പിന്നാലെയാണ് മാത്യൂസ് ക്രിസിലെത്തിയത്.ആറാം നമ്പറില്‍ ക്രീസിലെത്തിയ ഏയ്ഞ്ചലോ മാത്യൂസ് ക്രീസിലേക്ക് നടക്കുമ്പോഴാണ് വില്യംസണ്‍ സമീപത്തെത്തി ഹെല്‍മെറ്റ് ഒക്കെ ഓക്കെയല്ലെ എന്ന് ചോദിച്ചത്.

ALSO READ: വസ്തു അളക്കാൻ കൈക്കൂലി; സർവേയറെ കയ്യോടെ പൊക്കി വിജിലൻസ്

ബംഗ്ലാദേശിനെതിരായ കഴിഞ്ഞ മത്സരത്തില്‍ ബാറ്റിംഗിനിറങ്ങിയ മാത്യൂസ് ടൈംഡ് ഔട്ടായാണ്  പുറത്തായത്.ആദ്യ പന്ത് നേരിടും മുമ്പ് വേറൊരു ഹെല്‍മറ്റ് ആവശ്യപ്പെട്ട മാത്യൂസിന് സബ്സ്റ്റിറ്റിയൂട്ട് ഫീല്‍ഡര്‍ പകരം ഹെല്‍മെറ്റ് കൊണ്ടുവന്നപ്പോഴേക്കും, ബംഗ്ലാദേശ് നായകന്‍ താരത്തിനെതിരെ ടൈംഡ് ഔട്ടിന് അപ്പീല്‍ ചെയ്തു. ഇതോടെ  മാത്യൂസ് പുറത്തായതായി. ക്രിക്കറ്റ് ചരിത്രത്തില്‍ ടൈംഡ് ഔട്ടിലൂടെ പുറത്താവുന്ന ആദ്യ ബാറ്ററെന്ന നാണക്കേടും മാത്യൂസിന്റെ പേരിലായി.

ALSO READ: മമ്മൂട്ടിയുടെ ആ സൗണ്ട് മോഡുലേഷൻ മോഹന്‍ലാല്‍ പഠന വിഷയമാക്കി, അത് സാധകം കൊണ്ട് വരുത്തിയെടുത്തതാണ്; ഫാസിൽ

അതേസമയം കഴിഞ്ഞദിവസത്തെ കളിയില്‍ 27 പന്തില്‍ 16 റണ്‍സെടുത്ത മാത്യൂസ് മിച്ചല്‍ സാന്റ്‌നറുടെ പന്തില്‍ സ്ലിപ്പില്‍ ഡാരില്‍ മിച്ചലിന് ക്യാച്ച് സമ്മാനിച്ചാണ് പുറത്തായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News