കരിമീന്‍ മാത്രമല്ല, നല്ല നാടന്‍ മത്തിയും കിടിലനായി പൊള്ളിക്കാം

കരിമീന്‍ പൊള്ളിച്ചത് ഇഷ്ടമില്ലാത്ത മലയാളികളുണ്ടാകില്ല. എന്നാല്‍ കരമീന്‍ മാത്രമല്ല, നല്ല നാടന്‍ മത്തിലും കിടിലന്‍ രുചിയില്‍ പൊള്ളിച്ചെടുക്കാം.

ചേരുവകള്‍

വലിയ മത്തി വൃത്തിയാക്കിയത്- 6 എണ്ണം

ചുവന്നുള്ളി ചെറുതായി അരിഞ്ഞത്- ഒരു കപ്പ്

ഇഞ്ചിയും വെളുത്തുള്ളിയും അരച്ചത്- ഒന്നര സ്പൂണ്‍

മുളക് പൊടി, കുരുമുളക് പൊടി- 2 സ്പൂണ്‍

മഞ്ഞള്‍ പൊടി- അര സ്പൂണ്‍

പച്ചമുളക് ചെറുതായി അരിഞ്ഞത്- 3 എണ്ണം

തക്കാളി- 1 എണ്ണം

കട്ടിയുള്ള തേങ്ങാ പാല്‍- അര കപ്പ്

ഉപ്പ്- ആവശ്യത്തിനു

വാഴയില

തയ്യാറാക്കുന്ന വിധം

വൃത്തിയാക്കി, വരഞ്ഞ മത്തിയില്‍ മുളക് പൊടി, കുരുമുളക് പൊടി , മഞ്ഞള്‍ പൊടി, ഉപ്പ് എന്നിവയും കുറച്ചു വെള്ളവും ചേര്‍ത്ത് പേസ്റ്റ് പരുവമാക്കി നന്നായി പുരട്ടി അര മണിക്കൂര്‍ വെക്കുക. അതിനു ശേഷം മീന്‍ അല്‍പം എണ്ണയില്‍ വറുക്കുക.

ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് പച്ച മുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേര്‍ക്കുക. അതിലേക്കു ചുവന്നുള്ളി അരിഞ്ഞത് ചേര്‍ക്കുക.

ഉള്ളി വഴന്നു കഴിയുമ്പോള്‍ അതിലേക്കു ഒരു സ്പൂണ്‍ മുളകുപൊടി, കാല്‍ സ്പൂണ്‍ മഞ്ഞള്‍ പൊടി, ഉപ്പ് എന്നിവ ചേര്‍ക്കുക. ഒരു ചെറിയ കഷണം കുടംപുളി മൂന്നു സ്പൂണ്‍ വെള്ളത്തില്‍ അലിയിച്ച് അതും ചേര്‍ക്കുക.

നന്നായി യോജിപ്പിച്ചുകഴിയുമ്പോള്‍ തേങ്ങാ പാല്‍ ചേര്‍ത്ത് ഇളക്കുക. ചൂടായി കഴിയുമ്പോള്‍ വാങ്ങി വെക്കുക

വാഴയില വാട്ടി എടുത്ത്, അതില്‍ ഒരു സ്പൂണ്‍ ഈ മസാല വെച്ച് അതിന്റെ മുകളില്‍ രണ്ടു മീന്‍ വെച്ച് അതിന്റെ മുകളില്‍ ഒരു സ്പൂണ്‍ മസാല കൂടി വെച്ച് കുറച്ചു കറിവേപ്പില മുകളില്‍ വിതറിയിടുക.

ഇല നന്നായി മടക്കി വാഴ നാരു കൊണ്ട് കെട്ടുക. ഒരു തവയില്‍ എണ്ണ പുരട്ടി മീന്‍ അതില്‍ വെച്ച് ഇരു വശവും നന്നായി വേവുന്നത് വരെ ചുട്ടെടുക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News