‘കൂടുതൽ സ്റ്റാർട്ടപ്പുകൾ ഉണ്ടാക്കാൻ കഴിയുമെന്ന് മനോരമ’, നാടിൻ്റെ വികസനത്തിന് വൻമുതൽക്കൂട്ടാകുമെന്ന് മാതൃഭൂമി’, എഐ കോൺക്ലേവിന് പ്രശംസ

കേരള സർക്കാർ കൊച്ചിയിൽ വെച്ച് നടത്തിയ അന്താരാഷ്ട്ര ജനറേറ്റീവ് എ.ഐ. കോൺക്ലേവിനെ വാഴ്ത്തി മനോരമ – മാതൃഭൂമി പത്രങ്ങൾ. കഴിഞ്ഞ ദിവസം മനോരമയും ജൂലൈ 14 ന് മാതൃഭൂമിയുമാണ് എ ഐ കോൺക്ലേവിനെ അഭിനന്ദിച്ചുകൊണ്ട് മുഖപ്രസംഗമെ‍ഴുതിയത്. വരും കാലങ്ങളിലേക്കുള്ള തുടക്കം, ഡിജിറ്റൽ യുഗത്തിലേക്കുള്ള കേരളത്തിന്റെ പുതിയ കാൽവെയ്പ്പ്, തുടങ്ങിയ വാക്കുകളിലൂടെയാണ് ഇരുപത്രങ്ങളും സംസ്ഥാന സർക്കാർ സംഘടിപ്പിച്ച പരിപാടിയെ അഭിനന്ദിച്ചത്.

ALSO READ: ‘തീവ്രവാദികൾ ഹിന്ദുക്കളിലുമുണ്ട്, സുരേഷ്‌ ഗോപി ബി.ജെ.പി നേതാവോ പ്രവർത്തകനോ അല്ല’, ആളുകൾ പാർട്ടിയിൽ ചേരുന്നത് അധികാരം മോഹിച്ച്: സി കെ പത്മനാഭൻ

സംസ്ഥാനത്ത് കൂടുതൽ സ്റ്റാർട്ടപ്പുകൾ ഉണ്ടാകാനും ചെറുപ്പക്കാരെ ഈ മേഖലയിലേക്ക് ആകർഷിക്കാനും എഐ കോൺക്ലേവ് വഴിയെ‍ാരുക്കുമെന്നാണ് മനോരമ കുറിച്ചത്. നിർമിതബുദ്ധി അടക്കമുള്ള നവസാങ്കേതികമേഖലകളിൽ തിളങ്ങാൻ കേരളത്തിനു കഴിയുമെന്നും ലോകത്തെവിടെയും നേട്ടങ്ങളുണ്ടാക്കാൻ കഴിവുള്ള മാനവശേഷിയാണ് സംസ്ഥാനത്തിന്റെ ഏറ്റവും വലിയ സമ്പത്തെന്നുമുള്ള തിരിച്ചറിവ് നമ്മെ മുന്നോട്ടുനയിക്കട്ടെയെന്നും മനോരമ കുറിച്ചു.

ALSO READ: റോബോട്ടിക് പരിശോധനയിൽ അടയാളം കണ്ട സ്ഥലത്ത് ജോയ് ഇല്ല; ക്യാമറയിൽ കണ്ടത് മാലിന്യമെന്ന് സ്കൂബ ടീം

ജനറേറ്റീവ് എ.ഐ. മേഖലയിലുണ്ടാകുന്ന കുതിച്ചുചാട്ടത്തിൽ കേരളം സ്വന്തം ഇടമുറപ്പിക്കണമെന്നുള്ള ദീർഘവീക്ഷണത്തോടുകൂടിയ നീക്കമാണ് സംസ്ഥാനസർക്കാരിന്റേതെന്നാണ് മാതൃഭൂമി മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടിയത്.
കാലത്തിന്റെ ചലനങ്ങൾ ഉൾക്കൊണ്ടുള്ള സ്തുത്യർഹമായ കാൽവെപ്പാണ് സംസ്ഥാനസർക്കാർ നടത്തിയിരിക്കുന്നതെന്നും, തൊഴിൽനഷ്ടംപോലുള്ള ദോഷവശങ്ങളെ ഭാവനാപൂർണമായ രീതികളിലൂടെ മറികടക്കാനായാൽ ജനറേറ്റീവ് എ.ഐ. സാങ്കേതികവിദ്യ നാടിന്റെ വികസനത്തിന് വൻമുതൽക്കൂട്ടാകുമെന്നതിൽ തെല്ലും സംശയംവേണ്ടായെന്നും മാതൃഭൂമി പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News