ടൂറിസം ഡയറക്ടര്‍ പി ബി നൂഹിന്റെ അവധിയെ മദ്യ നയവുമായി കൂട്ടിക്കെട്ടി മാതൃഭൂമി ദിനപത്രം

ടൂറിസം ഡയറക്ടര്‍ പി ബി നൂഹിന്റെ അവധിയെ മദ്യ നയവുമായി കൂട്ടിക്കെട്ടി മാതൃഭൂമി ദിനപത്രം. ടൂറിസം വകുപ്പ് മുഖേന മദ്യനയത്തിലെ ശുപാര്‍ശകള്‍ക്ക് രൂപം നല്‍കാനുള്ള നീക്കം ആരംഭിച്ചതിന് പിന്നാലെയാണ് നൂഹ് അവധിയില്‍ പ്രവേശിച്ചതെന്നാണ് മാതൃഭൂമിയുടെ വാദം. എന്നാല്‍ തീര്‍ത്തും വ്യക്തിപരമായ അത്യാവശ്യത്തിനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെയാണ് ടൂറിസം ഡയറക്ടര്‍ അവധിയില്‍ പ്രവേശിച്ചത് എന്നതാണ് വസ്തുത.

ALSO READ:പഠനക്യാമ്പിലെ കൂട്ടത്തല്ല്: അന്വേഷിക്കാന്‍ കെഎസ്‌യുവിന്റെ മൂന്നംഗ സമിതി

മാതൃഭൂമി ദിനപത്രത്തിന്റെ മുന്‍പേജിലാണ് നയത്തില്‍ ലീവ് എന്ന തലക്കെട്ടോടെ ടൂറിസം ഡയറക്ടര്‍ പി ബി നൂഹിന്റെ അവധിയെ മദ്യ നയവുമായി കൂട്ടിക്കെട്ടിയത്. മദ്യനയത്തിലെ മാറ്റം ടൂറിസം വകുപ്പ് ഏറ്റെടുത്തതോടെ ഡയറക്ടര്‍ ദീര്‍ഘാവധിയില്‍ പോയി എന്നാണ് പത്രം പറയുന്നത്. എന്നാല്‍ എന്താണ് വസ്തുത എന്ന് പരിശോധിക്കാം. കേരളത്തിന് പുറത്ത് തെരഞ്ഞെടുപ്പ് ഒബ്‌സര്‍വറായി നിയോഗിക്കപ്പെട്ട വ്യക്തിയായിരുന്നു ടൂറിസം ഡയറക്ടറായ പിബി നൂഹ് ഐ എ എസ്. എന്നാല്‍ വ്യക്തിപരമായ അത്യാവശ്യം കാരണം അദ്ദേഹം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ ചുമതലയേല്‍ക്കാന്‍ സാധിക്കില്ല, അവധി നല്‍കണമെന്ന് കാട്ടി പ്രത്യേക അപേക്ഷ നല്‍കുന്നു. ഇതിനായുള്ള രേഖകളും സമര്‍പ്പിച്ചു. ഏപ്രില്‍ പകുതിയോടെ നൂഹിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവധി അനുവദിക്കുകയും ചെയ്തു. തുടര്‍ന്ന് ഏപ്രില്‍ 22ന് സംസ്ഥാന സര്‍ക്കാരിനെ അവധിക്കായി നൂഹ് സമീപിച്ചു. അതായത് തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ അവധി അപേക്ഷ നല്‍കിയിരുന്നു എന്ന് വ്യക്തം.

ALSO READ:മുതലപ്പൊഴി അപകട പരമ്പര; ന്യൂനപക്ഷ കമ്മീഷൻ സിറ്റിംഗിൽ റിപ്പോർട്ട് സമർപ്പിച്ചു

സര്‍ക്കാരിന്റെ അനുമതി ലഭിച്ചതിന് പിന്നാലെ ഏപ്രില്‍ 29 മുതല്‍ അവധിയില്‍ പ്രവേശിച്ചു. മെയ് മൂന്ന് മുതലാണ് അവധിയില്‍ പ്രവേശിച്ചത് എന്ന മാതൃഭൂമി വാദവും തെറ്റാണ് എന്ന് ഇതിലൂടെ വ്യക്തമാകുന്നു. ഒരു വ്യക്തി സ്വകാര്യ അത്യാവശ്യത്തിനായെടുത്ത അവധി പോലും വാര്‍ത്തയ്ക്കായി തെറ്റിധരിപ്പിക്കുന്ന രീതിയില്‍ ഉപയോഗിക്കുന്നതാണ് ഈ വാര്‍ത്തയിലുടനീളം കാണാനാവുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News