വ്യാജപ്രൊഫൈലുണ്ടാക്കാൻ മാട്രിമോണി തന്റെ ചിത്രം ഉപയോഗിച്ചെന്ന് ആരോപിച്ച് യുവതി രംഗത്തെത്തി. ഭാരത് മാട്രിമോണിക്കെതിരെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. സ്വാതി മുകുന്ദ് എന്ന യുവതിയാണ് ആപ്പിന്റെ തട്ടിപ്പിനെതിരെ ഇൻസ്റ്റഗ്രാമിലൂടെ തന്റെ അനുഭവം പങ്കുവച്ചത്. തന്റെ ചിത്രം ഉപയോഗിച്ചുള്ള പ്രൊഫൈൽ വ്യാജമാണെന്നും. തെറ്റായ വിവരങ്ങളാണ് ആപ്പിലൂടെ പ്രചരിപ്പിക്കുന്നതെന്നും യുവതി പറഞ്ഞു.
സ്വാതിയുടെ ചിത്രം നൽകിയിട്ട് ഡീറ്റൈൽസായി നിത്യ രാജശേഖർ, 35 വയസ്, ബ്രാഹ്മിൻ, അയ്യങ്കാർ, ബി ടെക്- ഫിറ്റ്നെസ് പ്രൊഫഷണൽ’ എന്നാണ് ആപ്പിൽ നൽകിയിരിക്കുന്നത്. ഈ പ്രൊഫൈൽ താൻ ഉണ്ടാക്കിയതല്ലെന്നാണ് വീഡിയോയിൽ സ്വാതി പറയുന്നത്. സ്വാതിയോടൊപ്പം ഭർത്താവിനെയും വീഡിയോയിൽ കാണാം.
View this post on Instagram
തങ്ങൾ കണ്ടുമുട്ടിയത് ഈ ആപ്പ് വഴി അല്ല എന്നും സ്വാതി വീഡിയോയിൽ പറയുന്നുണ്ട്. ഭാരത് മാട്രിമോണിയുടെ എലൈറ്റ് സബ്സ്ക്രിപ്ഷന്റെ ഭാഗമായാണ് പ്രോഫൈൽ ക്രിയേറ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. ഇത്തരം ആപ്പുകൾ ഉപയോഗിക്കുന്നവർ ജാഗ്രതയോടെയിരിക്കണമെന്നാണ് എനിക്ക് പറയാനുള്ളതെന്നും സ്വാതി പറഞ്ഞു.
മാട്രിമോണി ആപ്പിനെതിരെ സ്വാതി പങ്കുവച്ച പോസ്റ്റ് വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയ്യിൽ പ്രചരിച്ചത്. നിരവധി ആളുകളാണ് വീഡിയോയ്ക്ക് കമന്റുമായി എത്തുന്നത്. ഇത് സ്വാതിക്ക് മാത്രം ഉണ്ടായ അനുഭവമല്ലെന്നും കമന്റുകളിൽ നിന്നും മനസിലാക്കാം. പ്രീമിയം മെമ്പർഷിപ്പ് തട്ടിപ്പാണെന്നും കുറച്ചു പ്രൊഫൈലുകൾ മാറ്റിയും തിരിച്ചും കാണിച്ചുകൊണ്ടിരിക്കുകയാണെന്നും ഒരാൾ കമന്റു ചെയ്തു. നിരവധി ആൾക്കാരാണ് തങ്ങളുടെ ഫോട്ടോകളും ഇത്തരത്തിൽ ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് കമന്റ് ചെയ്തിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here