കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട വിഷയം; കേന്ദ്രം- കേരളം ചര്‍ച്ച വെള്ളിയാഴ്ച

കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേന്ദ്രവും കേരളവും തമ്മിലുള്ള ചര്‍ച്ച വെള്ളിയാഴ്ച നടക്കും. വെള്ളിയാഴ്ച 11 മണിക്കാണ് ചര്‍ച്ച. കേന്ദ്രവും സംസ്ഥാനവും ചര്‍ച്ച നടത്തണമെന്ന് സുപ്രീംകോടതി പറഞ്ഞതിന് പിന്നാലെയാണ് തീരുമാനം.

അതേസമയം കടമെടുപ്പ് പരിധി വെട്ടികുറച്ചതിനെതിരായ ഹര്‍ജിയില്‍ കേരളത്തിന് വിജയം. 13600 കോടി കടമെടുപ്പിന് സുപ്രീംകോടതി അനുമതി നല്‍കി. ഹര്‍ജി പിന്‍വലിക്കാന്‍ കേരളത്തോട് ആവശ്യപ്പെടുന്നത് ശരിയല്ലെന്ന് കേന്ദ്രത്തോട് കോടതി പറഞ്ഞു. ഹര്‍ജി പിന്‍വലിക്കുന്നത് ഒഴികെയുള്ള കാര്യങ്ങളില്‍ ചര്‍ച്ച നടത്തണമെന്നും കോടതി നിര്‍ദേശിച്ചു.

ALSO READ:എറണാകുളത്ത് മണ്ണിടിഞ്ഞുവീണ് അപകടം; 3 അതിഥി തൊഴിലാളികള്‍ മരിച്ചു

കേരളത്തില്‍ ഗുരുതര സാമ്പത്തിക പ്രതിസന്ധിയെന്ന് കേരളം കോടതിയില്‍ അറിയിച്ചു. പണം സൗജന്യമായി ആവശ്യപ്പെടുകയല്ല, അര്‍ഹതപ്പെട്ട പണമാണ് ആവശ്യപ്പെടുന്നതെന്നും കേരളം വ്യക്തമാക്കി. കടമെടുക്കാനുള്ള അവകാശമാണ് ചോദിക്കുന്നതെന്നും മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളുമായി കേരളത്തെ താരതമ്യം ചെയ്യരുതെന്നും കപില്‍ സിബല്‍ കോടതിയില്‍ പറഞ്ഞു.

വരുമാനത്തിന്റെ 66 ശതമാനവും കേന്ദ്രത്തിനാണ് ലഭിക്കുന്നത്. അതില്‍ 40 ശതമാനം ആണ് കേന്ദ്രം ചെലവഴിക്കുന്നത്. സംസ്ഥാനങ്ങള്‍ കേന്ദ്രത്തിനേക്കാളും പണം ചെലവഴിക്കുന്നു.NHAI യുടെ കടം കേന്ദ്രകടമായി കണക്കാക്കുന്നില്ല. എന്നാല്‍ കേരളത്തിന്റെ കാര്യത്തില്‍ സ്വീകരിക്കുന്നത് വിപരീത നിലപാട് ആണ്. പെന്‍ഷനും ക്ഷാമബത്തയും ആനുകൂല്യങ്ങളും നല്‍കാന്‍ പണമില്ല എന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇക്കൊല്ലം കടമെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അടുത്ത വര്‍ഷവും കടമെടുപ്പ് വെട്ടിക്കുറയ്ക്കാന്‍ കാരണമാകും.

ALSO READ:വലതുപക്ഷ വര്‍ഗീയതയെ അകറ്റുകയാണ് തെരഞ്ഞെടുപ്പില്‍ ലക്ഷ്യമാക്കേണ്ടത്: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News