ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം മാത്യൂ വേഡ് കരിയറിന് വിരാമം കുറിച്ചു. ഓസ്ട്രേലിയക്ക് വേണ്ടി 36 ടെസ്റ്റ് മത്സരങ്ങളും 97 ഏകദിനങ്ങളും 92 ട്വന്റി 20 മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്. ഐസിസി ട്വന്റി 20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരെയാണ് അവസാനമായി വേഡ് ഓസ്ട്രേലിയൻ കുപ്പായമണിഞ്ഞത്.
ദേശീയ ടീമിൽ നിന്ന് വിരമിച്ചെങ്കിലും ഓസ്ട്രേലിയൻ ആഭ്യന്തര ക്രിക്കറ്റിലും ബിഗ് ബാഷിലും തുടർന്നും കളിക്കുമെന്ന് താരം അറിയിച്ചു. പാകിസ്ഥാനെതിരെയുള്ള പരമ്പരയിൽ ഓസ്ട്രേലിയൻ പരിശീലക സംഘത്തിലും വേഡ് ഉണ്ടാകും.
Also Read: വനിതാ ഫുട്‌ബോള്‍ രത്‌നം ഐറ്റാന ബൊന്‍മാട്ടി തന്നെ; വനിതാ ബാലന്‍ ഡി ഓറും സ്‌പെയിനിലേക്ക്
ക്രിക്കറ്റ് കരിയർ താൻ ആസ്വദിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റിൽ ദിവസങ്ങൾ അവസാനിച്ചതായി കരുതുന്നുവെന്നും ഓസ്ട്രേലിയൻ താരങ്ങൾക്കും പരിശീലക സംഘത്തിനും നന്ദി പറയുന്നു എന്ന് വിരമിക്കലിനെ പറ്റി വേഡ് പറഞ്ഞു.
ഓസ്ട്രേലിയ 2021 ൽ ട്വന്റി 20 വേൾഡ് കപ്പ് ഉയർത്തുന്നതിൽ നിർണായക പങ്ക് വഹിച്ച താരമാണ് വേഡ്. സെമി ഫൈനലിൽ പാകിസ്താനെതിരെ പുറത്താകാതെ വേഡ് 17 പന്തിൽ അടിച്ചുകൂട്ടിയ 41 റൺസാണ് ഓസ്ട്രേലിയയെ ഫൈനലിൽ എത്തിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here