യുഎസില്‍ പടര്‍ന്നത് 100 വർഷത്തിനിടെയുള്ള ഏറ്റവും വലിയ കാട്ടുതീ, മരിച്ചവരുടെ എണ്ണം 93

ഹവായ് ദ്വീപിലെ മൗവിയിൽ പടർന്നുപിടിച്ച കാട്ടുതീയുടെ ചൂടില്‍ അമേരിക്കയുടെയും ലോകത്തിന്‍റെ മനം ഉരുകുകയാണ്. 100 വർഷത്തിനിടെ രാജ്യത്തുണ്ടായ ഏറ്റവും വലിയ കാട്ടുതീയാണ് മൗവിയിൽ കത്തുന്നത്. 93 പേരുടെ ജീവനാണ് ഇതുവരെ പൊലിഞ്ഞത്. 5.5 ബില്യൻ ഡോളറിന്‍റെ നാശമുണ്ടായതായും ഒടുവിൽവന്ന ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു.

ഇനിയും ആളുകളെ കണ്ടെത്താനുള്ളതിനാൽ മരണസംഖ്യ ഉയർന്നേക്കുമെന്നാണ് വിവരം. പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ലഹൈനയിലെ 2200ലേറെ കെട്ടിടങ്ങളാണ് കത്തിച്ചാമ്പലായത്.

ALSO READ: മരിച്ച കുഞ്ഞിനെ പുഴയോരത്ത് ഉപേക്ഷിച്ചതെന്ന് സംശയം; മൃതദേഹത്തിന് അഞ്ചുദിവസത്തെ പഴക്കം; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ലഹൈന പട്ടണത്തിൽ തീ അപകടകരമായി പടരുന്നതിനുമുൻപ് അപായ സൈറൺ മുഴക്കാതിരുന്നത് ദുരന്തത്തിന്‍റെ വ്യാപ്തി വർധിപ്പിച്ചതായി പ്രദേശവാസികള്‍ ആരോപിച്ചു. തീ പടർന്നതോടെ വൈദ്യുതിയും ഇന്‍റനെറ്റും മുടങ്ങി. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ALSO READ: നഴ്സിനെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തി; ഡോക്ടറും സംഘവും ഒളിവിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News