‘ശബ്‌ദിച്ചാൽ കൊന്നു കളയും’ മസ്ജിദിലേക്ക് ഓടിക്കയറി മുഖം മൂടി ധരിച്ചവർ, കുട്ടികളെ നിശ്ശബ്ദരാക്കി അജ്മീറിൽ ഇമാമിനെ അടിച്ചു കൊന്നു

CRIME

അജ്മീറില്‍ മസ്ജിദിനുള്ളില്‍ കയറി ഇമാമിനെ അടിച്ചുകൊന്ന് അജ്ഞാത സംഘം. ഉത്തര്‍പ്രദേശിലെ രാംപൂര്‍ സ്വദേശി മൗലാനാ മാഹിര്‍ ആണ് കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അജ്മീറിലെ ദൗറായ് പ്രദേശത്തെ മൊഹമ്മദി മദീന മസ്ജിദിലെ അമീറിനെയാണ് അജ്ഞാതര്‍ ആക്രമിച്ച് കൊലപ്പെടുത്തിയത്. മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികള്‍ ഇമാമിനെ മരിക്കുന്നതുവരെ മര്‍ദിച്ചുവെന്നാണ് റിപ്പോർട്ട്.

ALSO READ: ’10 കോടി നഷ്ടപരിഹാരം നല്‍കണം’, ശോഭ സുരേന്ദ്രന് ഗോകുലം ഗോപാലന്റെ വക്കീൽ നോട്ടീസ്

ആക്രമികൾ മസ്‌ജിദിന് ഉള്ളിലേക്ക് കയറിയപ്പോൾ ആറ് കുട്ടികളും അവിടെ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. എന്നാൽ ബഹളം വെച്ചാല്‍ കൊന്നുകളയുമെന്ന് കുട്ടികളെ അക്രമികളെ ഭീഷണിപ്പെടുത്തുകയും ശേഷം ഇമാമിനെ കൊലപ്പെടുത്തുകയുമായിരുന്നു.

ALSO READ: ‘അറുപതാം വയസിൽ മിസ് യൂണിവേഴ്‌സ്’, സൗന്ദര്യ സങ്കൽപ്പങ്ങളൊക്കെ ഇനി മിഥ്യ, ചരിത്രം അലക്‌സാന്ദ്രയ്‌ക്കൊപ്പം

‘പെട്ടെന്ന് മൂന്ന് അക്രമികള്‍ ആയുധങ്ങളുമായി പള്ളിയിലേക്ക് കടന്നുവന്നു. ഇവര്‍ വസ്ത്രം കൊണ്ട് മുഖം മറച്ചിരുന്നു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി അവര്‍ ഞങ്ങളെ മുറിയില്‍ നിന്ന് പുറത്താക്കി. ഇതിനുപിന്നാലെയാണ് അക്രമികള്‍ ഇമാമിനെ വടികൊണ്ട് അടിച്ച് കൊലപ്പെടുത്തിയത്. ശേഷം അവര്‍ ഓടി രക്ഷപ്പെടുകയും ചെയ്തു,’ സംഭവത്തിന് ദൃക്‌സാക്ഷികളായ കുട്ടികള്‍ പറഞ്ഞു. അതേസമയം, സംഭവത്തിൽ അന്വേഷണം നടക്കുന്നതായാണ് പൊലീസ് അറിയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News