ശക്തമായ മഴയിലും ചുഴലിക്കാറ്റിലും വലഞ്ഞ് മൗറീഷ്യസ്; വീഡിയോ

ശക്തമായ മഴയിലും ചുഴലിക്കാറ്റിലും വലഞ്ഞ് മൗറീഷ്യസ് ജനത. ഫ്രാന്‍സിന്റെ നിയന്ത്രണത്തിലുള്ള ദ്വീപായ റീയൂണിയനില്‍ ആഞ്ഞടിച്ച ബെലാല്‍ ചുഴലിക്കാറ്റ് അതിശക്തി പ്രാപിച്ച് മൗറീഷ്യസ് ലക്ഷ്യമാക്കി നീങ്ങുന്നു. പ്രളയജലത്തില്‍ കാറുകളും മറ്റും വാഹനങ്ങളും ഒഴുകി നടക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

Also Read: മഹാരാഷ്ട്രയിൽ ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎം തകർക്കാൻ ശ്രമം; 21 ലക്ഷം രൂപയുടെ നാശ നഷ്ടം 

ശക്തമായ കാറ്റ് വീശുന്നതിനാല്‍ ആളുകള്‍ പുറത്തിറങ്ങരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ മൗറീഷ്യസ് രാജ്യാന്തര വിമാനത്താവളം അടച്ചിടും. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ക്ലാസ് 3 ചുഴലിക്കാറ്റ് മുന്നറിയിപ്പ് പ്രഖ്യാപിച്ചതോടെ ബാങ്കുകളും സര്‍ക്കാര്‍ ഓഫിസുകളും മറ്റു സ്ഥാപനങ്ങളും വരും ദിവസങ്ങളില്‍ അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News