മകളെ വെട്ടിക്കൊന്ന കേസിലെ പ്രതി ട്രെയിനില്‍ നിന്ന് ചാടിയത് പൊലീസുകാരെ തള്ളി മാറ്റി

മാവേലിക്കരയില്‍ മകളെ വെട്ടിക്കൊന്ന കേസിലെ പ്രതി ശ്രീമഹേഷ് ട്രെയിനില്‍ നിന്ന് ചാടിയത് ഒപ്പമുണ്ടായിരുന്ന പൊലീസുകാരെ തള്ളി മാറ്റിയിട്ടാണെന്ന് വിവരം. മൂത്രമൊഴിക്കാനെന്ന വ്യാജേനയാണ് ട്രെയിനിലെ സീറ്റില്‍ നിന്ന് പ്രതി എഴുന്നേറ്റത്.ശുചിമുറി വരെ പ്രതിയുടെ കൂടെ പൊലീസുകാരുമുണ്ടായിരുന്നു.പിന്നീട് ശ്രീമഹേഷ് പൊലീസുകാരെ തള്ളിമാറ്റി ട്രെയിനില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു.

ALSO REASDനവകേരള സദസിന് ഒരു അജണ്ടയുണ്ട് അത് കുഴൽനാടൻ ഉണ്ടാക്കാൻ നോക്കണ്ട, ഇത്തരം അപസർപ്പക കഥകൾ ഈ യാത്രയെ ബാധിക്കില്ല; മന്ത്രി കെ രാജൻ

കൊല്ലം ശാസ്താംകോട്ടയില്‍ വച്ചാണ് ഓടുന്ന ട്രെയിനില്‍ നിന്ന് ചാടി മാവേലിക്കര സ്വദേശി ശ്രീമഹേഷ് ജീവനൊടുക്കിയത്. വിചാരണയ്ക്കായി ആലപ്പുഴ കോടതിയില്‍ ഹാജരാക്കിയ ശേഷം തിരികെ മടങ്ങുമ്പോഴായിരുന്നു പ്രതിയുടെ അപ്രതീക്ഷിത നീക്കം. ഇന്നലെ ് ഉച്ചയ്ക്ക് 2.50 നായിരുന്നു സംഭവം. മെമു ട്രെയിന്‍ ശാസ്താംകോട്ടയ്ക്ക് സമീപം എത്തിയപ്പോഴാണ് ഓടുന്ന ട്രെയിനില്‍ നിന്ന് ഇയാള്‍ ട്രാക്കിലേക്ക് ചാടിയത്.

ALSO READവണ്ടിപ്പെരിയാർ വിധിയിൽ അപ്പീൽ പോകുന്നത് പരിശോധിക്കും: മന്ത്രി പി രാജീവ്

സംഭവസ്ഥലത്ത് തന്നെ ശ്രീമഹേഷ് മരിച്ചു. ആലപ്പുഴ കോടതിയില്‍ വച്ച് പ്രതിയെ കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചിരുന്നു. എന്നാല്‍ തന്നില്‍ ആരോപിക്കപ്പെട്ട എല്ലാ കുറ്റങ്ങളും നിഷേധിച്ച ശേഷമാണ് ഇയാള്‍ പൊലീസുകാര്‍ക്കൊപ്പം തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് തിരിച്ചത്. 2023 ജൂണിലാണ് ആറ് വയസ് മാത്രം പ്രായമുണ്ടായിരുന്ന സ്വന്തം മകള്‍ നക്ഷത്രയെ മഴു ഉപയോഗിച്ച് കഴുത്തിന് വെട്ടി ശ്രീ മഹേഷ് കൊലപ്പെടുത്തിയത്.

ALSO READ‘ഈ കലാകാരന്റെ അധ്വാനത്തിന് എത്ര ലൈക് സുഹൃത്തുക്കളെ’; വ്യാജ വാർത്ത പരത്തുന്ന അമ്മാവന്മാരോട് കടക്ക് പുറത്തെന്ന് സോഷ്യൽ മീഡിയ

സര്‍പ്രൈസ് നല്‍കാമെന്ന് പറഞ്ഞ് കുഞ്ഞിനെ കബളിപ്പിച്ചായിരുന്നു അരുംകൊല പ്രതി നടത്തിയത്. അമ്മയെയും പ്രതി അന്നേ ദിവസം വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. രണ്ടാം വിവാഹത്തിന് മകള്‍ തടസമാകുന്നത് ഒഴിവാക്കാനായിരുന്നു ശ്രമം എന്നാണ് വിവരം. നേരത്തെ മാവേലിക്കര സബ് ജയിലില്‍ വച്ച് കഴുത്തറുത്ത് ശ്രീ മഹേഷ് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ചികിത്സയ്ക്ക് ശേഷം ഇയാളെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News