മാവേലിക്കരയിൽ രോഗിയുമായി പോയ ആംബുലൻസ് പിക്കപ്പ് വാനിൽ ഇടിച്ചു; രോഗി മരിച്ചു

മാവേലിക്കര രോഗിയുമായി പോയ ആംബുലൻസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രോഗി മരിച്ചു. വെള്ളിയാഴ്ച രാത്രി 8.30 ഓടെ മാവേലിക്കര മിച്ചൽ ജങ്ഷനിലായിരുന്നു അപകടം. ചെറിയനാട് വല്യത്ത് പ്രശാന്ത് (39) ആണ് മരിച്ചത്.

Also read:യൂട്യൂബ് ലൈക്കിലൂടെ പണം ലഭിക്കുമെന്ന് വാഗ്ദാനം നൽകി 250 കോടി തട്ടിച്ചു; രണ്ടുപേർ പിടിയിൽ

ചെങ്ങന്നൂരിൽ നടന്ന അപകടത്തിൽ പരിക്കേറ്റ പ്രശാന്തിനെ കൊല്ലകടവ് ആലക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നിന്ന് വണ്ടാനം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയ മിനി ആംബുലൻസ് എതിരെ വന്ന കെഎസ്ഇബി കോൺട്രാക്ട് പിക്കപ്പിൽ ഇടിച്ച് മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മറിഞ്ഞ ആംബുലൻസ് 40 മീറ്ററോളം നിരങ്ങി നീങ്ങി. അപകടത്തിൽ ഗുരുതര പരിക്കേറ്റ രതീഷിനെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

Also read:മധ്യപ്രദേശിൽ മാംസം വിൽക്കുന്ന പത്ത് കടകൾ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുമാറ്റി

നിരങ്ങി നീങ്ങിയ ആംബുലൻസ് കണ്ടിയൂർ പായിക്കാട്ട് കിഴക്കതിൽ ഗോപാലകൃഷ്ണൻ്റെ കപ്പലണ്ടി കച്ചവടം നടത്തുന്ന തള്ളുവണ്ടിയിലും ഇടിച്ചു. പ്രശാന്തിൻ്റെ അമ്മ പ്രസന്നകുമാരി (60), ശ്രീകുമാർ (43), ഡ്രൈവർ സച്ചിൻ (19) എന്നിവർക്കും പരിക്കേറ്റു. ഈ സമയം ഇതുവഴി എത്തിയ റവന്യു മന്ത്രി കെ രാജൻ രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായി. നൂറനാട് പടനിലത്തെ സ്വകാര്യ ചടങ്ങിനെത്തിയതായിരുന്നു മന്ത്രി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News