മവാസോ 2025; ഡിവൈഎഫ്ഐയുടെ നേത്യത്വത്തിൽ നടക്കുന്ന യൂത്ത് സ്റ്റാർട്ടപ്പ് ഫെസ്റ്റിവലിൻ്റെ വെബ്ബ്സൈറ്റ് ഉദ്ഘാടനം ചെയ്തു

kesari

ഡിവൈഎഫ്ഐയുടെ നേത്യത്വത്തിൽ നടത്തുന്ന യൂത്ത് സ്റ്റാർട്ടപ്പ് ഫെസ്റ്റിവലായ മവാസോ 2025ൻ്റെ വെബ്ബ്സൈറ്റ് ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം കേസരി ഹാളിൽ വെച്ച് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ആണ് വെബ്സൈറ്റിൻ്റെ ഉദ്ഘാടനം നിർവഹിച്ചത്. പ്രൊഫഷണൽ കമ്മറ്റി അംഗങ്ങളായ വിനീത്കുമാർ, സിഖിൻ.എസ് പാനൂർ എന്നിവർ ചേർന്നാണ് വെബ്സൈറ്റ് ഡിസൈൻ ചെയ്തത്.

കേരളം സ്റ്റാർട്ടപ്പുകളുടെ രാജ്യത്തെ തന്നെ പ്രധാന കേന്ദ്രമായി വളരുന്തിനിടെയാണ് മലയാളി യുവതി-യുവാക്കളുടെ സംരംഭക ആശയങ്ങൾക്ക് കുടുതൽ അവസരങ്ങൾ നൽകണമെന്ന് ലക്ഷ്യത്തോടെ അതിനായി ഡി.വൈ.എഫ്.ഐ യുടെ നേത്യത്വത്തിൽ യൂത്ത് സ്റ്റാർട്ടപ്പ് ഫെസ്റ്റിവൽ മവാസോ സംഘടിപ്പിക്കുന്നത്.

ALSO READ; കേരള ബാങ്കിന് നേട്ടം;ഇന്ത്യയിലെ സംസ്ഥാന സഹകരണ ബാങ്കുകളിൽ ഒന്നാം സ്ഥാനം: മന്ത്രി വി എൻ വാസവൻ

മാർച്ച് 1, 2 തീയ്യതികളിൽ തിരുവനന്തപുരത്ത് വച്ച് ആണ് നടക്കുന്നത്. യുവജനങ്ങൾക്കായി പിച്ചിങ് കോമ്പറ്റിഷൻ, നിരവധി വർക്ക് ഷോപ്പുകൾ, എക്സിബിഷനുകൾ, പാനൽ ചർച്ചകൾ, ബിസിനസ്സ് അവാർഡുകൾ, മെൻ്റർഷിപ്പ് പ്രോഗ്രാം, മികച്ച സംരംഭക ആശയത്തിന് ആകർഷകമായ സമ്മാനങ്ങൾ എന്നിവ ഫെസ്റ്റിവലിന്റെ ഭാഗമായുണ്ടാകും.

ഇന്ന് നടന്ന വെബ്സൈറ്റ് ഉദ്ഘാടന ചടങ്ങിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്, പ്രസിഡൻ്റ് വി. വസീഫ്, ജില്ലാ സെക്രട്ടറി ഡോ. ഷിജു ഖാൻ, പ്രസിഡൻര് വി. അനൂപ്, സംസ്ഥാനകമ്മറ്റി അംഗങ്ങളായ വി. എസ് ശ്യാമ, എസ്.എസ് നിതിൻ, പ്രൊഫഷണൽ സബ്ക്കമ്മറ്റി സംസ്ഥാന കൺവീനർ ദീപക് പച്ച, കെ.ടി.യു സിന്‌ഡിക്കേറ്റ് അംഗം ആഷിക് ഇബ്രാഹിംകുട്ടി, സതീഷ് രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News