പോരാടുന്ന ഒരു തലമുറയെ അനാഥരാക്കാതിരുന്ന പത്രപ്രവർത്തകൻ്റെ ഓർമ്മദിനം

സോഷ്യലിസ്റ്റ് റിയലിസത്തിൻ്റെയും പുരോഗമന സാഹിത്യത്തിൻ്റെയും വക്താവായ വിഖ്യാത റഷ്യന്‍ എഴുത്തുകാരനായിരുന്ന മാക്സിം ഗോർക്കിയുടെ പേര് മലയാളികൾക്കും സുപരിചിതമാണ്. പത്രപ്രവർത്തകൻ കൂടിയായ അദ്ദേഹത്തിൻ്റെ തൂലികാനാമമാണ് അത് എന്നത് അറിയാവുന്നവർ ഇന്ന് ചുരുക്കമാണ്. പത്താം വയസിൽ അനാഥനാക്കപ്പെട്ട അദ്ദേഹത്തിൻ്റെ യഥാര്‍ഥ പേര് അലക്‌സി മാക്‌സിമോവിച്ച് പെഷ്‌കോവ് എന്നാണ്. 1880 ല്‍ തൻ്റെ പന്ത്രണ്ടാം വയസില്‍ വീടുപേക്ഷിച്ച് അമ്മൂമ്മയെത്തേടി അദ്ദേഹം യാത്രയാരംഭിച്ചു. അദ്ദേഹത്തിൻ്റെ അമ്മൂമ്മ കഥ പറയാന്‍ വളരെ സമര്‍ത്ഥയായിരുന്നു.

Also Read: അരങ്ങൊഴിഞ്ഞത് മലയാള സിനിമയുടെ വളർച്ച നേരിട്ട് കണ്ട അതുല്യപ്രതിഭ

കറകളഞ്ഞ ഒരു മാർക്സിസ്റ്റ് കാരനായിരുന്ന ഗോർക്കിയുടെ കഥകളോടുള്ള ഇഷ്ടം ആ യാത്രയിൽ നിന്നാണ് ആരംഭിക്കുന്നത്. അമ്മുമ്മയുടെ മരണം ഗോര്‍ക്കിയെ വളരെയധികം വേദനിപ്പിച്ചു. ദുഃഖം താങ്ങാനാവാതെ 1887 ഡിസംബറില്‍ അദ്ദേഹം ഒരു ആത്മഹത്യാശ്രമം നടത്തുകയുണ്ടായി. പിന്നെ 5 വര്‍ഷം യാത്രയുടെ കാലമായിരുന്നു. റഷ്യന്‍സാമ്രാജ്യം മുഴുവന്‍ ചുറ്റിനടന്ന് കണ്ടു. ഗോര്‍ക്കിയുടെ ആദ്യപുസ്തകം 1898 ല്‍ പുറത്തിറങ്ങി.

Also Read: അയ്യൻകാളിയുടെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കുന്ന ഇടതു സർക്കാരുകൾ; മഹാത്മായുടെ ഓർമ്മയിൽ രാജ്യം

കല സമൂഹത്തിനും മൂല്യങ്ങള്‍ക്കും രാഷ്ട്രീയത്തിനും വേണ്ടിയാണെന്ന് അദ്ദേഹം ശക്തമായി വിശ്വസിച്ചു. 1934 ല്‍ തന്റെ ഓമനപുത്രനായ മാക്‌സിം പെഷ്‌കോവിന്റെ മരണം ഗോര്‍ക്കിയെ പൂര്‍ണമായി തളര്‍ത്തി. 1936 ജൂൺ 18ന് അദ്ദേഹവും ഈ ലോകത്തോട് വിടവാങ്ങി.

അമ്മ എന്ന കൃതിയിലൂടെയാണ് മലയാളിക്ക് ഗോർക്കിയെ പരിചയം. എന്നാൽ അമ്മയ്ക്കു മുന്‍പും ശേഷവും ഗോര്‍ക്കി എഴുതിയിട്ടുണ്ട് എന്നതാണ് യാഥാർഥ്യം. പ്രസിദ്ധീകരിച്ച് ഒരു നൂറ്റാണ്ടിനുശേഷവും ഗോർക്കിയെ നാം അറിയുന്നത് അമ്മ എന്ന ഒരൊറ്റ കൃതിയിലൂടെ; അമ്മയിലൂടെ മാത്രമാണ് എന്നതാണ് ഏറ്റവും ഖേദകരം. എന്നിരുന്നാലും അമ്മമനസ്സിലൂടെ ഗോർക്കി ഇന്നും ലോകത്തിൻ്റെ മനസിൽ നിറഞ്ഞു നിൽക്കുന്നു. വിശ്വസനീയമായും ആത്മാര്‍ഥമായും ജോലി സ്ഥലത്തും വീട്ടിലുമായി ജോലി ചെയ്തു തളര്‍ന്ന ഒരു അമ്മയുടെ, വിപ്ലവത്തിന്റെ മാതാവിലേക്കുള്ള വളര്‍ച്ചയാണ് ഗോര്‍ക്കി തൻ്റെ കൃതിയിലുടെ അടയാളപ്പെടുത്തിയത്. യഥാർഥത്തിൽ എന്നും ജീവിച്ചിരിക്കാന്‍ ഒരു അമ്മയെ അനശ്വരയാക്കിയത് വഴി ഗോർക്കി അനാഥരാക്കാതിരുന്നത് പോരാടുന്ന തലമുറയെയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News