തൊഴിലവസരങ്ങള്‍ കൂടുതലുള്ള തൊഴില്‍മേഖലയിലേക്ക് ആവശ്യമുള്ള നൈപുണ്യ പരിശീലനത്തിലൂടെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാടെന്ന് പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍ കുട്ടി പറഞ്ഞു. കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സ് സംഘടിപ്പിച്ച നൈപുണ്യ പരിശീലന പങ്കാളികളുടെ ഉച്ചകോടി തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ തൊഴിലില്ലായ്മ നിരക്ക് ഗണ്യമായി കുറക്കുന്നതിനും, Worker – Population Ratio വര്‍ദ്ധിപ്പിച്ച് സംസ്ഥാനം കൈവരിച്ച സാമൂഹിക സാമ്പത്തിക പുരോഗതി നിലനിര്‍ത്തുന്നതിനും സാധിക്കും. കേരള സര്‍ക്കാരിന്റെ തൊഴിലും നൈപുണ്യവും വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന നൈപുണ്യ വികസന മിഷനും സ്‌കില്‍ സെക്രട്ടറിയേറ്റുമായ KASE സംസ്ഥാനത്തെ വിവിധ നൈപുണ്യ വികസന പ്രവര്‍ത്തനങ്ങല്‍ ഏകോപിപ്പിച്ചു നടപ്പിലാക്കിവരുന്നു. നൈപുണ്യ പരിശീലന പദ്ധതികളുടെ ഗുണനിലവാരം ഉറപ്പാക്കുകയും നൈപുണ്യ പരിശീലനത്തിനുള്ള അവസരം നഗര ഗ്രാമവ്യത്യാസമില്ലാതെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ലഭ്യമാക്കേണ്ടതുമാണ്. സംസ്ഥാന നൈപുണ്യ വികസന മിഷനായ KASEന്റെ പ്രധാന ലക്ഷ്യങ്ങളില്‍പ്പെട്ടതാണിത്.
എന്നാല്‍ തൊഴിലവസരങ്ങള്‍ കൂടുതലുള്ള പുതുതായി രൂപം കൊണ്ടിട്ടുള്ളതുമായ തൊഴില്‍മേഖലകളില്‍ പ്രാവീണ്യമുള്ള യോഗ്യരായ പരിശീലന പങ്കാളികളുടെ അഭാവം, നൈപുണ്യ പരിശീലന പദ്ധതികള്‍ വിപുലമായ രീതിയില്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്നു. നാഷണല്‍ ക്വാളിഫിക്കേഷന്‍ രജിസ്റ്ററില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ബഹുഭൂരിപക്ഷം നൈപുണ്യ പരിശീലന കോഴ്‌സുകളും സംസ്ഥാനത്ത് അനുയോജ്യരായ പരിശീലന പങ്കാളികളുടെ അഭാവം മൂലം ലഭ്യമല്ല. മികച്ച തൊഴിലവസരങ്ങള്‍ നേടിയെടുക്കുന്നതിന് സംസ്ഥാനത്തു നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇതുമൂലം സാധിക്കാതെ വരുന്നു.
ആയതിനായി വിവിധ വ്യാവസായിക മേഖലകളില്‍ തൊഴില്‍ ആര്‍ജ്ജിക്കുന്നതിനുള്ള മികച്ച നൈപുണ്യ പരിശീലന കോഴ്‌സുകള്‍ നടപ്പിലാക്കുന്ന വിവിധ ഏജന്‍സികളെ ഫലപ്രദമായി ജില്ലാതലത്തില്‍ ഏകോപിപ്പിക്കുന്നത് വഴി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുവാന്‍ സാധിക്കും. ഇതിനായി സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പ്രവര്‍ത്തിച്ചുവരുന്ന പൊതു-സ്വകാര്യ നൈപുണ്യ പരിശീലന സ്ഥാപനങ്ങളെ മുഖ്യധാരയില്‍ എത്തിച്ച് നൈപുണ്യ പരിശീലന പ്രവര്‍ത്തനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കേണ്ടതുണ്ട്. അതോടൊപ്പം സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന നൈപുണ്യ പരിശീലന സ്ഥാപനങ്ങളെ ജില്ലാ നൈപുണ്യ വികസന പദ്ധതിയില്‍ പരിശീലന പ്രോജക്ടുകള്‍ സമര്‍പ്പിക്കുന്നതിന് പ്രോത്സാഹിപ്പിക്കേണ്ടതുമുണ്ട്. ഈ ലക്ഷ്യത്തിനായി നൈപുണ്യ പരിശീലന പങ്കാളികളുടെ സമ്മിറ്റ് എല്ലാ ജില്ലകളിലും സംഘടിപ്പിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.
ALSO READ:നെറ്റ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച; ഒരാളെ കസ്റ്റഡിയിലെടുത്ത് സിബിഐ, പിടികൂടിയത് യുപിയിൽ നിന്ന്
ഇതിന്റെ ആദ്യഘട്ടമായി തിരുവനന്തപുരം ജില്ലയിലെ നൈപുണ്യ പരിശീലന പങ്കാളികളുടെ സമ്മിറ്റാണ് ഇന്ന് ഇവിടെ സംഘടിപ്പിക്കുന്നത്. നൈപുണ്യ കേരളത്തിനായി നമുക്ക് ഒരുമിച്ച് പ്രയത്‌നിക്കാമെന്നും സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും മത്രി പറഞ്ഞു.KASE മാനേജിംഗ് ഡയറക്ടര്‍ വീണാ മാധവന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സി ഇ ഒ വിനോദ് ടി വി സ്വാഗതമാശംസിച്ചു. സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം കെ രവി രാമന്‍ മുഖ്യ പ്രഭാഷണം നടത്തി. കെയ്‌സ് സ്‌കില്‍ കണ്‍വര്‍ജന്‍സ് മാനേജര്‍ അനൂപ് പി നന്ദി അറിയിച്ചു
സംസ്ഥാനത്തുടനീളമുള്ള നൈപുണ്യ ആവാസവ്യവസ്ഥയെ ഏകീകരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമായാണ് നൈപുണ്യ വികസന സ്ഥാപനങ്ങള്‍ക്കായി ജില്ലാതല പരിശീലന സേവനദാതാക്കളുടെ ഉച്ചകോടി സംഘടിപ്പിക്കുന്നത്. ദേശീയ, സംസ്ഥാന തലത്തിലുള്ള നൈപുണ്യ വികസന സംരംഭങ്ങള്‍ക്ക് നൈപുണ്യ വികസന പരിപാടികള്‍ നടപ്പിലാക്കുന്ന വിവിധ ഏജന്‍സികളുമായി ബന്ധം സ്ഥാപിക്കുന്നതിനും സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും നൈപുണ്യ പരിശീലനത്തിന്റെ ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിനും ഏകജാലക സംവിധാനം ഉറപ്പാക്കുന്നതിനുമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. സംസ്ഥാന സ്‌കില്‍ മിഷന്‍ സ്വകാര്യ പരിശീലന സേവന ദാതാക്കള്‍, സ്ഥാപനങ്ങള്‍, ഏജന്‍സികള്‍ എന്നിവയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി നൈപുണ്യ ശേഷി വര്‍ദ്ധിപ്പിക്കുക എന്നതാണ് ഉച്ചകോടിയുടെ ലക്ഷ്യം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here