“നരേന്ദ്രമോദി വീണ്ടും മുഖ്യമന്ത്രിയാകണം”; നാക്കുപിഴയുമായി നിതീഷ് കുമാര്‍, പരിഹസിച്ച് സോഷ്യല്‍ മീഡിയ

പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും മുഖ്യമന്ത്രിയാകണമെന്നാണ് തന്റെ ആഗ്രഹമെന്ന് പറഞ്ഞിരിക്കുകയാണ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. പാട്‌നയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് നിതീഷ് കുമാര്‍ അബദ്ധത്തില്‍ ഇത്തരത്തില്‍ പ്രസംഗിച്ചത്. എന്‍ഡിഎ സഖ്യത്തെ കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് മുഖ്യമന്ത്രിക്ക് അബദ്ധം പറ്റിയത്.

ALSO READ:  തീപിടിത്തമുണ്ടായാൽ അണയ്ക്കാൻ വേണ്ട സുരക്ഷാസംവിധാനങ്ങൾ ഉണ്ടായിരുന്നില്ല; ദില്ലിയിൽ കുട്ടികളുടെ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ ആശുപത്രി ഉടമ അറസ്റ്റിൽ

ഞങ്ങളുടെ ആഗ്രഹമെന്തെന്നാല്‍ രാജ്യമൊട്ടാകെ നാനൂറ് സീറ്റ് നേടമെന്നാണ്. മാത്രമല്ല ബഹുമാനപ്പെട്ട പ്രധാനമന്ത്രി വീണ്ടും മുഖ്യമന്ത്രിയാകണമെന്നാണ്. രാജ്യം വികസിക്കും, ബീഹാര്‍ വികസിക്കും എല്ലാ മേഖലയിലും വികസനമുണ്ടാകും എന്നായിരുന്നു നിതീഷിന്റെ പ്രസ്താവന.

അതേസമയം 73കാരനായ നേതാവിന്റെ നാക്കുപിഴ വേദിയിലിരുന്ന മറ്റു നേതാക്കള്‍ക്ക് മനസിലാകുകയും അവര്‍ അത് അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു. ഇതോടെ തനിക്ക് തെറ്റ് പറ്റിയതാണെന്നും താന്‍ ഉദ്ദേശിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്നുമാണെന്ന് നിതീഷ് കുമാര്‍ തിരുത്തി.

ALSO READ:  തൃശൂരിൽ ഭക്ഷ്യ വിഷബാധയെന്ന് സംശയം; ഛർദ്ദിയും വയറിളക്കവുമായി 27 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

നരേന്ദ്രമോദി നിലവില്‍ പ്രധാനമന്ത്രി തന്നെയാണ്. ഞാന്‍ പറഞ്ഞത് അദ്ദേഹം മുന്നോട്ടു തന്നെ പോകണമെന്നാണ്. അതാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്ന് നിതീഷ് കുമാര്‍ പറഞ്ഞു.

അന്തരിച്ച രാം വിലാസ് പാസ്വാന് വേണ്ടി വോട്ടഭ്യര്‍ത്ഥന നടത്തിയ ദിവസങ്ങള്‍ പിന്നിട്ട ശേഷമാണ് ഈ നാക്കുപിഴ നിതീഷ് കുമാറിന് സംഭവിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News