33 വര്‍ഷങ്ങള്‍ക്കിപ്പുറം അമ്മത്തൊട്ടിലിലെ അമ്മമാരെ കാണാന്‍ മായ എത്തി. സ്വീഡിഷ് ദമ്പതികള്‍ തിരുവനന്തപുരം ശിശുക്ഷേമ സമിതിയില്‍ നിന്നും ദത്തെടുത്ത കരോലിന മാലിന്‍ ആസ്‌ബെര്‍ഗും കുടുംബവുമാണ് വീണ്ടും അമ്മത്തൊട്ടിലിലെത്തിയത്.
ALSO READ ;‘ഇ ഡി യുടെ നോട്ടീസ് രാഷ്ട്രീയ പ്രേരിതം’:ഡോ. തോമസ് ഐസക്
ജനിച്ച് മാസങ്ങള്‍ക്കുള്ളില്‍ ശിശുക്ഷേമ സമിതിയിലെത്തിയമായ അമ്മമാര്‍ക്ക് മായ സ്വന്തം മകളായിരുന്നു.അമ്മയുടെ സ്‌നേഹം മൂന്ന് വയസുവരെ മായ അനുഭവിച്ചതും ഇവിടെ വെച്ചായിരുന്നു.
ALSO READ ;കൂളിമാട്-എരഞ്ഞിമാവ് റോഡ് തകര്‍ന്ന സംഭവം; വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടി
1991 ലാണ് സ്വീഡിഷ് ദമ്പതികള്‍ മായയെ ദത്തെടുത്തത് 1991 ലാണ്. മായക്ക് അവര്‍ കരോലിന മാലിന്‍ ആസ്ബര്‍ഗ് എന്ന് പേരിട്ടു. ഇപ്പോള്‍ 33 വര്‍ഷങ്ങള്‍ക്കുശേഷം മായ എത്തിയിരിക്കുന്നത് താന്‍ ജനിച്ച നാടും തന്റെ പോറ്റമ്മമാരെയും കാണാനാണ്.
ALSO READ ;ടിക്കറ്റ് ബുക്കിംഗിലും വമ്പൻ കളക്ഷൻ; പ്രതീക്ഷകൾ വാനോളമുയർത്തി മലൈക്കോട്ടൈ വാലിബൻ
ഭര്‍ത്താവ് പാട്രിക്കിന്റെ കൂടെയുണ്ടായിരുന്നു കരോലിന എത്തിയത്. സ്വീഡിഷ് പബ്ലിക് എംപ്ലോയ്‌മെന്റ് സര്‍വീസില്‍ സ്‌പെഷ്യല്‍ കേസ് ഹോള്‍ഡര്‍ ആയി ജോലി ചെയ്യുന്ന കരോലിന നാടും നഗരവും കണ്ട ശേഷം മാത്രമേ മടങ്ങുന്നുള്ളൂ. സഹോദരി സോഫിയെയും ഇന്ത്യയില്‍ നിന്നാണ് സ്വീഡിഷ് ദമ്പതികള്‍ ദത്തെടുത്തത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here