വായിലും തൊണ്ടയിലും പൊള്ളലേറ്റു; മായങ്ക് അഗര്‍വാളിനെ ഐസിയുവില്‍ പ്രവേശിപ്പിച്ചു

ഇന്ത്യന്‍ ക്രിക്കറ്റ് താരം മായങ്ക് അഗര്‍വാളിനെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. വായിലും തൊണ്ടയിലും പൊള്ളലേറ്റതിനെ തുടര്‍ന്നാണ് താരത്തെ ഐസിയുവില്‍ പ്രവേശിപ്പിച്ചത്. താരത്തിനു ഛര്‍ദ്ദിയും ശാരീരിക അസ്വസ്ഥതകളും അലട്ടിയതിനു പിന്നാലെ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. താരം ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്.

Also Read: ടി20 ബൗളര്‍ ; ദീപ്തി ശര്‍മ്മ റാങ്കിംഗില്‍ രണ്ടാം സ്ഥാനത്ത്

നിലവില്‍ കര്‍ണാടക രഞ്ജി ടീം ക്യാപ്റ്റനാണ് മായങ്ക് അഗര്‍വാള്‍. ത്രിപുരയ്ക്കെതിരായ രഞ്ജി പോരാട്ടത്തിനായി എത്തിയപ്പോഴാണ് താരത്തിനു അപകടം സംഭവിച്ചത്. മത്സരത്തില്‍ കര്‍ണാടക 29 റണ്‍സിനു ജയിച്ചിരുന്നു. മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടാനും (51) അദ്ദേഹത്തിനു സാധിച്ചു.

മായങ്ക് അഗര്‍വാള്‍ അപകടനനില തരണം ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. അഗര്‍ത്തലയിലെ ആശുപത്രിയിലേക്ക് താരത്തെ വിമാന മാര്‍ഗം അടിയന്തരമായി എത്തിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here