പ്രസംഗത്തെ തുടര്‍ന്ന് പുറത്താക്കി; വീണ്ടും അനന്തരവനെ അവകാശിയാക്കി മായാവതി

ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി മേധാവി മായാവതി അനന്തരവന്‍ ആകാശ് ആനന്ദിനെ വീണ്ടും അധികാരങ്ങള്‍ ഏല്‍പ്പിച്ചു. കഴിഞ്ഞ മാസമാണ് പാര്‍ട്ടിയിലെ പ്രധാന പദവികളില്‍ നിന്നെല്ലാം ആകാശിനെ മായാവതി പുറത്താക്കിയത്. ഇന്ന് മായാവതിയില്‍ നിന്നും ആശീര്‍വാദം തേടിയ ആകാശിനെ പാര്‍ട്ടിയുടെ ദേശീയ കോ ഓര്‍ഡിനേറ്ററായി പ്രഖ്യാപിച്ചത്. തുടര്‍ന്ന് തന്റെ പിന്‍ഗാമി ആകാശായിരിക്കുമെന്ന് മായാവതി വ്യക്തമാക്കി.

ALSO READ:  വയനാട്ടിലെ വകുപ്പുമായി ബന്ധപ്പെട്ട ക്ഷേമ പദ്ധതികൾ വേഗത്തിലാക്കും, കാര്യങ്ങൾ പഠിച്ച് പ്രവർത്തിക്കും: മന്ത്രി ഒ ആർ കേളു

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇടയില്‍ ആകാശ് നടത്തിയ ചില പ്രസംഗങ്ങള്‍ അതിരുവിട്ടതിനെ തുടര്‍ന്നാണ് മായാവതി ഇടപെട്ട് അദ്ദേഹത്തെ പല ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒഴിവാക്കിയത്. പ്രസംഗത്തിലെ പല പരാമര്‍ശങ്ങളും മൂലം ആകാശിനെതിരെ പൊലീസ് കേസെടുത്തിരുന്നു. പക്വതയോട് പെരുമാറാന്‍ പഠിക്കുന്നതുവരെ ആകാശ് പുറത്തിരുന്നാല്‍ മതിയെന്ന നിലപാടിലായിരുന്നു മായാവതി.

ALSO READ:  നീറ്റ് പരീഷാസമ്പ്രദായം അവസാനിപ്പിക്കണമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ; പരീക്ഷകള്‍ റദ്ദാക്കി പുന:പരീക്ഷ നടത്താനാവശ്യപ്പെട്ട് ദില്ലിയിലെ ജന്തര്‍ മന്ദറില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം നടക്കുന്ന ബിഎസ്പിയുടെ ആദ്യത്തെ ചര്‍ച്ചയിലാണ് ഉത്തരാഖണ്ഡില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ പ്രചരണ ചുമതല ആകാശിനെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചത്. 2027ല്‍ നടക്കാനിരിക്കുന്ന യുപി നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഉത്തരവാദിത്വവും ആകാശിനെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News