ഞെട്ടിച്ച് മെഴ്‌സിഡീസ്; മെയ്ബാക്ക് ഇ വി ഇന്ത്യയിലെത്തി

ഇലക്ട്രിക്ക് വാഹനങ്ങൾ ഇപ്പോൾ പുത്തരിയല്ലെങ്കിലും വാഹനപ്രേമികൾ കാത്തിരുന്ന ഒരു ഒന്നൊന്നര ഇ വിയാണ് ഇപ്പോൾ സംസാരവിഷയം. മെഴ്‌സിഡീസിന്റെ മെയ്ബാക്ക് ഇ വി ഇന്ത്യയിലെത്തിയതോടെ എല്ലാവരും അതിന് പിന്നാലെയാണ്. മെഴ്‌സിഡീസിന് കീഴിൽ നിലവിൽ 5 ഇ വികളാണുള്ളത്. മെര്‍സിഡീസ് മെയ്ബാക്ക് ഇ ക്യൂ എസ് ആണ് ഇന്ത്യയിലെ ഏറ്റവും ചിലവേറിയ ഇ വി. സ്റ്റാന്‍ഡേര്‍ഡ് ഇ ക്യൂ എസ് എസ്‌യുവിയുടേതിന് സമാനമായ വലിപ്പമായിരിക്കും മെയ്ബാക്ക് ഇ ക്യൂ എസ് എസ്‌യുവിക്ക് ഉണ്ടാവുക. അഞ്ച് ടു-ടോണ്‍ കളർ കോമ്പിനേഷനുകളിൽ അവതരിപ്പിക്കുന്ന ഇ വിയിൽ ഡ്യുവല്‍-ടോണ്‍ കളർ ഓപ്ഷനും പ്രതീക്ഷിക്കുന്നുണ്ട്.

Also Read: നഗ്നചിത്രം അയച്ചതിന് പ്രതികാരമായി ജനനേന്ദ്രിയം തകർത്തു: നടൻ ദർശൻ പ്രതിയായ കോലപാതകക്കേസിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

ഒന്നിലധികം എയര്‍ബാഗുകള്‍, 360-ഡിഗ്രി ക്യാമറകള്‍, ADAS, എബിഎസ്, ഇബിഡി, ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിവ ലഭിക്കും. ഇക്കോ, സ്പോര്‍ട്ട്, ഓഫ്റോഡ്, ഇന്‍ഡിവിജ്വല്‍, മെയ്ബാക്ക് മോഡ് എന്നിങ്ങനെ വ്യത്യസ്ത ഡ്രൈവ് മോഡുകളിലും മെയ്ബാക്ക് ഇ വി നൽകുന്നുണ്ട്. പവര്‍ട്രെയിന്‍ വശം നോക്കുമ്പോള്‍ 122kWh ബാറ്ററി പായ്ക്കും ഡ്യുവല്‍ ഇലക്ട്രിക് മോട്ടോറുമാണ് മെര്‍സിഡീസ് മെയ്ബാക്ക് EQS 680-ക്ക് കരുത്ത് പകരുന്നത്. ഈ ഇലക്ട്രിക് മോട്ടോറുകള്‍ക്ക് 649 bhp പവറും 950 Nm ടോര്‍ക്കും പുറത്തെടുക്കാന്‍ ശേഷിയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News