പല പെൺകുട്ടികളും ഇത്തരം പ്രശ്നങ്ങൾ നേരിടുന്നുണ്ട്, പ്രതികരിച്ചതിൽ ഉറച്ചുനിൽക്കുന്നു: മേയര്‍ ആര്യ രാജേന്ദ്രൻ

arya rajendran

കെ എസ് ആർ ടി സി ബസ് ഡ്രൈവറുടെ മോശം പെരുമാറ്റത്തിൽ വീണ്ടും പ്രതികരണവുമായി മേയര്‍ ആര്യ രാജേന്ദ്രൻ. പല പെൺകുട്ടികളും ഇത്തരം പ്രശ്നങ്ങൾ നേരിടുന്നുണ്ട് എന്ന് ആര്യ പറഞ്ഞു. അത്തരം സന്ദർഭങ്ങളിൽ എന്തു കൊണ്ട് ആ സമയത്ത് പ്രതികരിച്ചില്ലെന്നാണ് ഉയരുന്ന ചോദ്യമെന്നും ആ സമയത്ത് പ്രതികരിച്ചതിൻ്റെ പ്രശ്നങ്ങളാണ് രണ്ടു ദിവസം കൊണ്ട് കാണുന്നത് എന്നും ആര്യ പറഞ്ഞു.

ALSO READ: ട്വന്റി ട്വന്റി ലോകകപ്പ് ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു സാംസണ്‍ ടീമില്‍; ടീമംഗങ്ങളെ അറിയാം

പ്രതികരണം എല്ലാ സ്ത്രീകളുടെയും ആണ്. മാധ്യമങ്ങൾ നിരന്തരം വാർത്തകൾ നൽകുന്നു.എന്നാൽ അതിലെ വസ്തുത ആരും കാണുന്നില്ല. ചില മാധ്യമങ്ങൾ സംഭവത്തെ വളച്ചൊടിക്കുന്നുവെന്നും ആര്യ രാജേന്ദ്രൻ പറഞ്ഞു.

സൈഡ് നൽകാത്തതല്ല പ്രശ്നം, ഡ്രൈവർ ലൈംഗികചേഷ്ട കാണിച്ചു. സഹോദരൻ അത് ചോദ്യം ചെയ്യുന്നത് വീഡിയോയിലുണ്ട് .നിയമപരമായി മുന്നോട്ടു പോകുമെന്നും പ്രതികരിച്ചതിൽ ഉറച്ചുനിൽക്കുമെന്നും ആര്യ വ്യക്തമാക്കി

എല്ലാം സഹിക്കണം എന്ന് പഠിപ്പിച്ച പ്രസ്ഥാനത്തിന്റെയോ കുടുംബത്തിന്റെയോ ഭാഗമല്ല താൻ.പ്രശ്നത്തിൽ കക്ഷി രാഷ്ട്രീയം നോക്കാതെ എല്ലാവരും ഒന്നിച്ച് നിൽക്കുമെന്ന് കരുതിയിരുന്നു.എന്നാൽ അത് ഉണ്ടായില്ല. പ്രതീക്ഷ തെറ്റായിരുന്നുവെന്ന് കൗൺസിൽ യോഗത്തിൽ ബോധ്യപ്പെട്ടു.
സ്ത്രീപക്ഷം ആണെന്ന് പറയുന്നവരൊന്നും അങ്ങനെയല്ല എന്ന് മനസ്സിലായി എന്നും ആര്യ രാജേന്ദ്രൻ വ്യക്തമാക്കി.

ALSO READ: എസ്എസ്എല്‍സി പരീക്ഷാഫലം മെയ് 8ന്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News